റോ​ഡ് വീ​തി കൂ​ട്ടാ​ൻ പ​ള്ളി​വ​ക സ്ഥ​ലം സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കി
Saturday, May 27, 2023 1:08 AM IST
കി​ഴ​ക്ക​മ്പ​ലം : റോ​ഡി​ന് വീ​തി കൂ​ട്ടാ​ൻ പ​ള്ളി​ക്ക​ര സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ന്‍റെ കി​ഴി​ലു​ള്ള പ​ടി​ഞ്ഞാ​റെ മോ​റ​യ്ക്കാ​ല സെ​ന്‍റ് തോ​മ​സ് ചാ​പ്പ​ലി​ന്‍റെ മു​റ്റ​വും മ​തി​ലും പൊ​ളി​ച്ച് അ​രി​കി​ലെ സ്ഥ​ലം വി​ട്ടു ന​ൽ​കി. 23 മീ​റ്റ​ർ നീ​ള​ത്തി​ൽ ഒ​ന്ന​ര മീ​റ്റ​ർ വീ​തി​യി​ലാ​ണ് റോ​ഡി​ന് സ്ഥ​ലം വി​ട്ടു ന​ൽ​കി​യത്.
തി​ര​ക്കേ​റി​യ മോ​റ​യ്ക്കാ​ല-കാ​ക്ക​നാ​ട് പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് റോ​യ് ഔ​സേ​ഫ് , ക​ത്തീ​ഡ്ര​ൽ വി​കാ​രി റവ. ​ഡോ. സി.​പി. വ​ർ​ഗീ​സ്, ചാ​പ്പ​ൽ ട്ര​സ്റ്റി​മാ​രാ​യ രാ​ജു പൊ​യ്ക്കാ​ട്ടി​ൽ , ബി​ജു പാ​പ്പ​ച്ച​ൻ എ​ന്നി​വ​രും ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് റോ​ഡി​ന് വീ​തി കൂ​ട്ടാ​ൻ സൗ​ജ​ന്യ​മാ​യി സ്ഥ​ലം വി​ട്ടു ന​ൽ​കി​യ​ത്.