കൊച്ചി: കൊച്ചിയുടെ നികുതി വരുമാനം സിപിഎം കൊള്ളയടിക്കുകയാണെന്നും സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ ഭൂരിഭാഗവും നല്കുന്ന കൊച്ചിയോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത് അനീതിയാണെന്നും ഹൈബി ഈഡന് എംപി. മാലിന്യ മാഫിയയുടെ മറവില്‍ കൊച്ചിന് കോര്‍പറേഷനില്‍ നടക്കുന്ന കൊള്ളയ്ക്കെതിരെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന വാഹന പ്രചരണജാഥ "നഗരം നിറഞ്ഞ് സമര'ത്തിന്റെ നാലാം ദിവസത്തെ പര്യടനം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരമായി ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയില്ലയെങ്കില് വലിയ ജനകീയ പ്രഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും ഹൈബി പറഞ്ഞു. ഡിവിഷന് കൗണ്‍സിലര്‍ ശാന്ത വിജയന് അധ്യക്ഷത വഹിച്ചു.
ഉമ തോമസ് എംഎല്‍എ, യുഡിഎഫ് ചെയര്മാന് ഡൊമിനിക് പ്രസന്റേഷന്, എന്‍.വേണുഗോപാല്‍, ദീപ്തി മേരി വര്‍ഗീസ്, ഐ.കെ.രാജു, അബ്ദുല്‍ ലത്തീഫ്, ജോഷി പള്ളന്‍, നൗഷാദ് പല്ലച്ചി, ജോസഫ് ആന്റണി, ആന്റണി കുരീത്തറ, മിനിമോള്‍ ജോയ്, സേവ്യര്‍ തായങ്കരി, വി.പി.ജോര്‍ജ്, മനോജ് മൂത്തേടന്, ലിസി ജോര്‍ജ്, പയസ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.