മു​ട​ക്കു​ഴ സ​ഹ​. ബാ​ങ്ക് ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾക്ക് 30ന് തുടക്കം
Saturday, May 27, 2023 1:08 AM IST
പെ​രു​മ്പാ​വൂ​ര്‍: മു​ട​ക്കു​ഴ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​വും 39 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം വി​ര​മി​ക്കു​ന്ന ബാ​ങ്ക് സെ​ക്ര​ട്ട​റി മേ​ഴ്‌​സി പോ​ളി​നു​ള്ള യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് മൂന്നിന് ​ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ജോ​ഷി തോ​മ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. അ​വ​റാ​ച്ച​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.
എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി എംഎൽഎ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ഷി തോ​മ​സ് അധ്യ​ക്ഷ​ത വ​ഹി​ക്കും.

46 ലാ​പ്ടോ​പ്പു​ക​ൾ നൽകും

പ​റ​വൂ​ർ: 13 സ്‌​കൂ​ളു​ക​ളി​ൽനി​ന്നു ല​ഭി​ച്ച അ​പേ​ക്ഷ പ​രി​ഗ​ണിച്ച് 46 ലാ​പ് ടോ​പ്പ് കംപ്യൂ​ട്ട​റു​ക​ൾ വാ​ങ്ങി​ക്കു​വാ​ൻ 16.20 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഡ്വ. വി.​ഡി.​സ​തീ​ശ​ൻ അ​റി​യി​ച്ചു. സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തോ​ടു​കൂ​ടി ലാ​പ്ടോ​പു​ക​ൾ സ്കൂ​ളു​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും പ്ര​തി​പ​ക്ഷ നേ​താ​വ് അ​റി​യി​ച്ചു