വ്യാ​പാ​ര​ദ്രോ​ഹം അ​വ​സാ​നി​പ്പി​ക്ക​ണമെന്ന്
Saturday, May 27, 2023 1:06 AM IST
കൊ​ച്ചി: സ്വ​ന്തം വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​മ്പി​ല്‍ ക​ട​യി​ലെ വേ​സ്റ്റ് വ​യ്ക്കു​ന്ന​തി​ന്‍റെ പേ​രി​ല്‍ പോ​ലീ​സ് കേ​സെ​ടു​ക്കു​ന്ന​തി​ലും ക​റ​ന്‍റ് ചാ​ര്‍​ജ് വ​ര്‍​ധ​ന, നി​കു​തി​ക്കു​മേ​ല്‍ സെ​സ് ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി എ​ന്നി​വ​യി​ലും മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള ക​ലൂ​ര്‍ യൂ​ണി​റ്റ് അ​ര്‍​ധ​വാ​ര്‍​ഷി​ക പൊ​തു​യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. വ്യാ​പാ​രി സ​മൂ​ഹ​ത്തെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ മ​ന്ത്രി​മാ​ര്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും മെ​മ്മോ​റാ​ണ്ടം സ​മ​ര്‍​പ്പി​ക്കാ​നും ആ​വ​ശ്യ​മെ​ങ്കി​ല്‍ പ്ര​തി​ഷേ​ധ യോ​ഗ​ങ്ങ​ളും ധ​ര്‍​ണ​യും ന​ട​ത്താ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.
പ്ര​സി​ഡ​ന്‍റ് പി.​ജെ.​അ​ഗ​സ്റ്റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം പ്ര​സാ​ദ് വി​ശ്വം​ഭ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​കെ. മൂ​സ, ര​ക്ഷാ​ധി​കാ​രി ടി.​ആ​ര്‍. ജോ​ര്‍​ജ്, വ​നി​താ വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷേ​ര്‍​ളി അ​ല​ക്‌​സാ​ണ്ട​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.