ഹ​രി​ത​മി​ത്രം പ​ദ്ധ​തി തു​ട​ങ്ങി
Saturday, May 27, 2023 1:06 AM IST
ഐ​ക്ക​ര​നാ​ട്: ഐ​ക്ക​ര​നാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത​മി​ത്രം പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത്‌ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​ദീ​പ് നി​ർ​വ​ഹി​ച്ചു. സ്മാ​ർ​ട്ട്‌ ഗാ​ർ​ബേ​ജ് മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം ആ​പ്പ് ഉ​പ​യോ​ഗി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ​വീ​ടു​ക​ളി​ലും, സ്ഥാ​പ​ന​ങ്ങ​ളി​ലും ക്യൂ​ആ​ർ കോ​ഡ് പ​തി​പ്പി​ക്ക​ലും, വി​വ​ര​ശേ​ഖ​ര​ണ​വും ഇ​തി​നോ​ടാ​നു​ബ​ന്ധി​ച്ച് ന​ട​ക്കും.
പ​ഞ്ചാ​യ​ത്തി​നെ പൂ​ർ​ണ​മാ​യും മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത്‌ ഇ​തു​പോ​ലെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ‌​തൂ​ക്കം കൊ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും, പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ത്തി​ൽ ഉ​ള്ള​വ​രും ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ഞ്ചാ​യ​ത്തി​നോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.