കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച് ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Saturday, May 27, 2023 1:03 AM IST
പെ​രു​മ്പാ​വൂ​ർ : കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച് ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. കൂ​വ​പ്പ​ടി ഐ​മു​റി ക​ര​യി​ൽ (കോ​ട്ട​വ​യ​ൽ വ​ട​ക്കേ​ക്ക​ര ) വി​ഷ്ണു ഭ​വ​നി​ൽ അ​ജി വി. ​നാ​യ​രെ(28)​യാ​ണ് കാ​പ്പ ലം​ഘി​ച്ച് നാ​ട്ടി​ലെ​ത്തി​യ​തി​ന് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ട​ച്ച​ത്. കോ​ട​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ 7 വ​ർ​ഷ​ത്തി​നു​ള​ളി​ൽ കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക​ശ്ര​മം, ആ​യു​ധ നി​യ​മം തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.
ഓ​പ്പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി റൂ​റ​ൽ ജി​ല്ല പോ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ റേ​ഞ്ച് ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ എ. ​ശ്രീ​നി​വാ​സി​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​നു​വ​രി 27 മു​ത​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യി​രു​ന്നു. ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി ഇ​ല്ലാ​തെ എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശ​ന​മി​ല്ലാ​ത്ത​താ​ണ്. എ​ന്നാ​ൽ ഈ ​ഉ​ത്ത​ര​വ് ലം​ഘി​ച്ച് നാ​ട്ടി​ലെ​ത്തു​ക​യ​യാ​യി​രു​ന്നു.
കോ​ട​നാ​ട് ഇ​ൻ​സ്പെ​ക്ട​ർ ബേ​സി​ൽ തോ​മ​സ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സെ​ബാ​സ്റ്റ്യ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബെ​ന്നി, ബോ​ബി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല​യി​ൽ 14 പേ​രാ​ണ് കാ​പ്പ പ്ര​കാ​രം നാ​ട് ക​ട​ത്ത​ൽ ന​ട​പ​ടി നേ​രി​ട്ട് വ​രു​ന്ന​ത്. ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.