അ​ങ്ക​മാ​ലി​യി​ൽ ആ​ധാ​ർ മേ​ള സം​ഘ​ടി​പ്പി​ച്ചു
Friday, May 26, 2023 1:08 AM IST
അ​ങ്ക​മാ​ലി : മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​പാ​ൽ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് വ്യാ​പാ​ര​ഭ​വ​നി​ൽ ആ​ധാ​ർ മേ​ള സം​ഘ​ടി​പ്പി​ച്ചു. റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡാ​ന്‍റി ജോ​സ് കാ​ച്ച​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് കു​ര്യാ​ക്കോ​സ് , ഡെ​ന്നി പോ​ൾ , ജോ​ണി കു​ര്യാ​ക്കോ​സ്, ടി.​ടി. വ​ർ​ഗീ​സ്, ബി​ജു പു​പ്പ​ത്ത്, കെ.​വൈ. കോ​ര​ച്ച​ൻ, ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​വി. പോ​ള​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത​പാ​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി.​എ. ഷി​നു, വി​വേ​ക് വേ​ണു​ഗോ​പാ​ൽ​എ​ന്നി​വ​ർ മേ​ള​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു.
ആ​ധാ​ർ മേ​ള​യി​ൽ ആ​ധാ​ർ കാ​ർ​ഡു​ക​ൾ പു​തു​ക്കു​ന്ന​തി​നും ജ​ന​ന തി​യ​തി, ഫോ​ൺ ന​മ്പ​ർ, ഫോ​ട്ടോ മാ​റ്റം, തെ​റ്റു തി​രു​ത്ത​ൽ എ​ന്നീ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.