ഗോ​ശ്രീ ബ​സു​ക​ളു​ടെ ന​ഗ​ര​പ്ര​വേ​ശ​നം: ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ദു​രൂ​ഹ​ത
Friday, May 26, 2023 1:08 AM IST
വൈ​പ്പി​ൻ: വൈ​പ്പി​നി​ൽ​നി​ന്നു​ള്ള ബ​സു​ക​ൾ​ക്ക് കൊ​ച്ചി ന​ഗ​ര​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന ഗ​താ​ഗ​ത വ​കു​പ്പ് ത​യാ​റാ​ക്കി​യ പു​തി​യ സ്‌​കീ​മി​ന്‍റെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ സ്വ​കാ​ര്യ​ബ​സു​ക​ളെക്കുറി​ച്ച് പ്ര​തി​പാ​ദി​ക്കാ​ത്ത​തി​ൽ ദു​രൂ​ഹ​ത.
സ​ർ​ക്കാ​ർ ജ​ന​ത്തെ ക​ബ​ളി​പ്പി​ക്കാ​നാ​യി വീ​ണ്ടും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ ന​ഗ​ര പ്ര​വേ​ശ​ന​മെ​ന്ന പ​ല​കു​റി പ​രാ​ജ​യ​പ്പെ​ട്ട പ​ദ്ധ​തി​യു​മാ​യി വ​രു​ക​യാ​ണോ​യെ​ന്ന് സം​ശ​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ന​ഗ​ര പ്ര​വേ​ശ​ന​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ര രം​ഗ​ത്തു​ള്ള ഗോ​ശ്രീ മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
വൈ​പ്പി​ൻ ക​ര​യി​ൽ നി​ന്നു​ള്ള സ്വ​കാ​ര്യ ബ​സു​ക​ളെ ന​ഗ​ര​ത്തി​ന്‍റെ നാ​ലു ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​മെ​ന്നാ​ണ് നാ​റ്റ് പാ​ക് റി​പ്പോ​ർ​ട്ട് ശു​പാ​ർ​ശ ചെ​യ്തി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ഇ​ത​നു​സ​രി​ച്ച് ക​ര​ടി​ൽ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ കാ​ര്യം പ​രാ​മ​ർ​ശി​ക്കാ​ത്ത​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് സ​മി​തി ചെ​യ​ർ​മാ​ൻ പോ​ൾ ജെ. ​മാ​മ്പി​ള്ളി പ​റ​യു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ര​ട് വി​ജ്ഞാ​പ​നം സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് ന​ഗ​ര​പ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ര രം​ഗ​ത്തു​ള്ള വൈ​പ്പി​ൻ ക​ര​യി​ലെ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ അപ്പ​ക്സ് സം​ഘ​ട​ന​യാ​യ ഫ്രാ​ഗി​ന്‍റെ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കെഎസ്ആർടിസി ബസുകളുടെ നഗരപ്രവേശം പ​ല​വ​ട്ടം പ​രീ​ക്ഷി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട സ്കീ​മാ​ണെ​ന്ന് ഫ്രാ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ വി.​പി.​സാ​ബു, അ​നി​ൽ പ്ലാ​വി​യ​ൻസ് ​എ​ന്നി​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.