ഫു​ൾ എ ​പ്ല​സി​ന്‍റെ ഇ​ര​ട്ട​ത്തി​ള​ക്കം
Friday, May 26, 2023 1:06 AM IST
കോ​ത​മം​ഗ​ലം: പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി സെ​ന്‍റ് ജോ​ർ​ജി​ന്‍റെ ഇ​ര​ട്ട​ക​ളു​ടെ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ന​വ​ദ്യ എ. ​നാ​യ​ർ, അ​വ​ന്തി​ക എ. ​നാ​യ​ർ എ​ന്നി​വ​രാ​ണ് സ്കൂ​ളി​ന് ഇ​ര​ട്ടത്തി​ള​ക്കം സ​മ്മാ​നി​ച്ച​ത്. ബ​യോ​ള​ജി സ​യ​ൻ​സാ​യി​രു​ന്നു ഇ​രു​വ​രു​ടേ​യും വി​ഷ​യം. അ​വ​ന്തി​ക​യ്‌​ക്ക് 97 ശ​ത​മാ​ന​വും അ​ന​വ​ദ്യ​ക്ക് 95.6 ശ​ത​മാ​നം മാ​ർ​ക്കു​മാ​ണ് ല​ഭി​ച്ച​ത്. അ​ന​വ​ദ്യ ബി​എ​സ്‌​സി കെ​മ​സ്ട്രി​യും അ​വ​ന്തി​ക എ​ൻ​ജി​നീ​യ​റിം​ഗി​ന് പ​ഠി​ക്കാ​നു​മാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​വ​ർ​ക്കും എ​സ്എ​സ്എ​ൽ​സി​ക്കും ഫു​ൾ എ ​പ്ല​സ് ല​ഭി​ച്ചി​രു​ന്നു. ആ​യ​ക്കാ​ട് അ​ന്പ​ല​പ്പ​ടി നാ​വ​ള്ളി​ൽ അ​നി​ൽ​കു​മാ​ർ - ര​ഞ്ജ​ന ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ്. പി​താ​വ് അ​നി​ൽ​കു​മാ​ർ നെ​ല്ലി​ക്കു​ഴി ഇ​ന്ദി​രാ​ഗാ​ന്ധി പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജ് അ​ധ്യാ​പ​ക​നാ​ണ്. മ​ക്ക​ളു​ടെ നേ​ട്ട​ത്തി​ൽ മാ​താ​പി​താ​ക്ക​ളും ആ​ഹ്ലാ​ദ​ത്തി​ലാ​ണ്.