വാഹന ക്ഷ​മ​ത പ​രി​ശോ​ധ​ിക്കാൻ ട്രാ​ൻ. ക​മ്മീ​ഷ​ണ​ർ നേ​രി​ട്ടെ​ത്തി
Friday, May 26, 2023 1:06 AM IST
കാ​ക്ക​നാ​ട്: സ്കൂ​ൾ -കോ​ള​ജ് ബ​സു​ക​ളു​ടെ ക്ഷ​മ​താ പ​രി​ശോ​ധ​ന വി​ല​യി​രു​ത്താ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ എ​സ്. ശ്രീ​ജി​ത്ത് നേ​രി​ട്ടെ​ത്തി. ഇ​ന്ന​ലെ കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്ക് റോ​ഡി​ൽ ന​ട​ന്ന ക്ഷ​മ​താ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്ത​ത്. സം​സ്ഥാ​ന​ത്ത് 17,000 സ്കൂ​ൾ ബ​സു​ക​ളു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രി​ശോ​ധ​ന​യി​ൽ 3,000 സ്കൂ​ൾ -കോ​ള​ജ് ബ​സു​ക​ൾ​ക്ക് വേ​ണ്ട​ത്ര ഫി​റ്റ്ന​സി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഫി​റ്റ്ന​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ ശ​രി​യാ​ക്കാ​ൻ മേ​യ് 31 വ​രെ സ​മ​യം അ​നു​വ​ദി​ച്ചു. ഫി​റ്റ്ന​സ് ഇ​ല്ലാ​ത്ത ഒ​രു വാ​ഹ​ന​വും നി​ര​ത്തി​ലി​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഓ​ട്ടോ​റി​ക്ഷ അ​ട​ക്ക​മു​ള്ള ചെ​റു​വാ​ഹ​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റു​ന്ന 30,000 ത്തോ​ളം വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ സ്കൂ​ൾ അ​ധി​കൃ​ത​രോ​ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന് ലൈ​സ​ൻ​സ് പ്രി​ന്‍റ് ചെ​യ്യു​ന്ന കേ​ന്ദ്ര​വും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു.
സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും തു​ട​രും. 27ന് ​രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ്കൂ​ൾ ബ​സ് ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ വി​ദ്യ വാ​ഹ​ൻ ആ​പ്പ് പ​രി​ശീ​ല​ന​വും ന​ട​ത്തും. രാ​വി​ലെ എ​ട്ടു മു​ത​ൽ 11 വ​രെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന. സു​ര​ക്ഷാ സ്റ്റി​ക്ക​റു​ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ പ​തി​ക്കും. എ​റ​ണാ​കു​ളം ആ​ർ​ടി​ഒ അ​ന​ന്ത​കൃ​ഷ്ണ​ൻ, ജോ​യി​ന്‍റ് ആ​ർ​ടി​ഒ കെ.​കെ. രാ​ജീ​വ്, എം​വി​ഐ രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.