തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്റ്റേ ​ചെ​യ്തു
Thursday, May 25, 2023 1:09 AM IST
കൊ​ച്ചി: വ​ര​വി​ല്‍ ക​വി​ഞ്ഞു സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്നാ​രോ​പി​ച്ച് മു​സ്‌​ലിം ലീ​ഗ് നേ​താ​വും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ കെ.​എം. ഷാ​ജി​ക്കെ​തി​രെ വി​ജി​ല​ന്‍​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഹൈ​ക്കോ​ട​തി മൂ​ന്നു മാ​സ​ത്തേ​ക്ക് സ്റ്റേ ​ചെ​യ്തു. സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തെ​ന്ന പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലി​നെ​ത്തു​ട​ര്‍​ന്നാ​ണ് ജ​സ്റ്റീ​സ് എ.​എ. സി​യാ​ദ് റ​ഹ്മാ​ന്‍ സ്റ്റേ ​അ​നു​വ​ദി​ച്ച​ത്. വി​ജി​ല​ന്‍​സ് കേ​സ് റ​ദ്ദാ​ക്കാ​ന്‍ ഷാ​ജി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ സ​ര്‍​ക്കാ​രി​നും വി​ജി​ല​ന്‍​സി​നും നോ​ട്ടീ​സ് ന​ല്‍​കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച സിം​ഗി​ള്‍ ബെ​ഞ്ച് ഹ​ര്‍​ജി ഓ​ഗ​സ്റ്റ് 16 നു ​പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.