എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ന് വൈ​റ്റി​ല മൊ​ബി​ലി​റ്റി ഹ​ബി​ന്‍റെ മാതൃക
Sunday, April 2, 2023 12:16 AM IST
കൊ​ച്ചി: അ​വ​ഗ​ണ​ന​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും മൂ​ലം മോ​ശാ​വ​സ്ഥ​യി​ലാ​യ എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ശാ​പ​മോ​ക്ഷം. സ്റ്റാ​ന്‍​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക് ഇ​ന്ന​ലെ ചേ​ര്‍​ന്ന സ്മാ​ര്‍​ട്ട്‌​സി​റ്റി ബോ​ര്‍​ഡ് മീ​റ്റിം​ഗി​ല്‍ അം​ഗീ​കാ​ര​മാ​യി. വൈ​റ്റി​ല ഹ​ബ് മാ​തൃ​ക​യി​ല്‍ സ്റ്റാ​ന്‍​ഡ് നി​ര്‍​മി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ഇ​തി​നാ​യി 12 കോ​ടി രൂ​പ നീ​ക്കി​വ​യ്ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
കാ​രി​ക്കാ​മു​റി​യി​ലെ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടാ​ണ് പ​ദ്ധ​തി​ക്കാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​സ്ഥ​ലം വൈ​റ്റി​ല മൊ​ബി​ലി​റ്റി ഹ​ബ് സൊ​സൈ​റ്റി​ക്ക് കൈ​മാ​റും. പ​ക​രം അ​തേ മൂ​ല്യ​ത്തി​ലു​ള്ള സ്ഥ​ലം വൈ​റ്റി​ല ഹ​ബി​നോ​ടു ചേ​ര്‍​ന്ന് കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ന​ല്‍​കും. ഹ​ബ് സൊ​സൈ​റ്റി​യാ​ണ് കാ​രി​ക്കാ​മു​റി​യി​ല്‍ പു​തി​യ കെ​ട്ടി​ടം പ​ണി​യു​ന്ന​ത്. വൈ​റ്റി​ല ഹ​ബ് പോ​ലെ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍​ക്കും സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന വി​ധ​മാ​കും ക്ര​മീ​ക​ര​ണം. ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ളും കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളും ഇ​വി​ടെ ഉ​ണ്ടാ​കും.
വെ​ള്ള​ക്കെ​ട്ട് ബാ​ധി​ക്കാ​ത്ത സ്ഥ​ലം എ​ന്ന നി​ല​യി​ലാ​ണ് കാ​രി​ക്കാ​മു​റി​യി​ലെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് പു​തി​യ സ്റ്റാ​ന്‍​ഡി​നാ​യി ക​ണ്ടെ​ത്തി​യ​ത്. നി​ല​വി​ലു​ള്ള സ്റ്റാ​ന്‍​ഡി​ല്‍ ചെ​റി​യ മ​ഴ​യി​ല്‍ പോ​ലും വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കു​ന്ന​ത് യാ​ത്ര​ക്കാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും ഒ​രേ​പോ​ലെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന​താ​യി​രു​ന്നു. കേ​ര​ള സ്‌​റ്റേ​റ്റ് ക​ണ്‍​സ്ട്ര​ക്ഷ​ന്‍ കോ​ര്‍​പ​റേ​ഷ​നാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല.