മാ​ല മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടുന്നതിനിടെ പോ​ലീ​സു​കാ​ര്‍​ക്ക് കു​ത്തേ​റ്റു
Sunday, April 2, 2023 12:15 AM IST
കൊ​ച്ചി: മാ​ല മോ​ഷ്ടാ​ക്ക​ളാ​യ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ പോ​ലീ​സു​കാ​ര്‍​ക്ക് ബി​യ​ര്‍ കു​പ്പി​കൊ​ണ്ട് കു​ത്തേ​റ്റു. എ​റ​ണാ​കു​ളം ഈ​സ്റ്റ് ട്രാ​ഫി​ക് എ​സ്‌​ഐ അ​രു​ള്‍, എ​എ​സ്‌​ഐ റെ​ജി​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്. ബൈ​ക്കി​ലെ​ത്തി വീ​ട്ട​മ്മ​യു​ടെ മാ​ല​പൊ​ട്ടി​ച്ചു ക​ട​ന്നു ക​ള​യു​ന്ന​തി​നി​ടെ പ്ര​തി​ക​ളെ പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. കീ​ഴ്‌​പ്പെ​ടു​ത്താ​ന്‍ ന​ട​ത്തി​യ ശ്ര​മ​ത്തി​നി​ടെ പ്ര​തി​ക​ള്‍ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ബി​യ​ര്‍ കു​പ്പി പൊ​ട്ടി​ച്ച് ര​ണ്ടു പോ​ലീ​സു​കാ​രു​ടെ​യും കൈ​ക​ളി​ല്‍ കു​ത്തു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം കൂ​ടു​ത​ല്‍ പോ​ലീ​സു​കാ​രെ​ത്തി​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.
ത​മി​ഴ്‌​നാ​ട് ശി​വ​ഗം​ഗ ആ​ലും​കു​ളം സ്വ​ദേ​ശി സാ​യ് രാ​ജ് (22), മ​ണ​മ​ധു​ര സ്വ​ദേ​ശി പോ​ള്‍ ക​ണ്ണ​ന്‍ (28) എ​ന്നി​വ​രെ​യാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. പാ​ലാ​രി​വ​ട്ടം ച​ളി​ക്ക​വ​ട്ടം ശാ​സ്ത്രി റോ​ഡി​ല്‍ മീ​ന്‍ വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന അ​രൂ​ര്‍ സ്വ​ദേ​ശി​നി​യു​ടെ ക​ഴു​ത്തി​ലെ മാ​ല​യാ​ണ് പ്ര​തി​ക​ള്‍ പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ പ്ര​തി​ക​ള്‍ ന​ഗ​ര​ത്തി​ലൂ​ടെ ബൈ​ക്കി​ല്‍ പോ​കു​ന്ന​തു ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞു. പാ​ലാ​രി​വ​ട്ടം ബൈ​പാ​സ് മു​ത​ല്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ പോ​ലീ​സു​കാ​രെ നി​യോ​ഗി​ച്ച് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം ന​ട​ത്തി.
ഇ​തി​നി​ടെ പാ​ലാ​രി​വ​ട്ടം പി.​ജെ. ആ​ന്‍റ​ണി റോ​ഡി​ലെ​ത്തി​യ പ്ര​തി​ക​ളെ അ​വി​ടെ ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന അ​രു​ള്‍, റെ​ജി എ​ന്നി​വ​ര്‍ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ച്ചു. ഇ​വ​ര്‍​ക്ക് പി​ടി​കൊ​ടു​ക്കാ​തെ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലേ​ക്ക് പ്ര​തി​ക​ള്‍ ഓ​ടി​ക്ക​യ​റി​യ​തി​നു പി​ന്നാ​ലെ പോ​ലീ​സു​കാ​രും ഓ​ടി​ക്ക​യ​റി. തു​ട​ര്‍​ന്ന് ഇ​വ​രു​മാ​യു​ണ്ടാ​യ മ​ല്‍​പ്പി​ടു​ത്ത​ത്തി​നി​ടെ​യാ​ണ് ബി​യ​ര്‍ കു​പ്പി പൊ​ട്ടി​ച്ച് കൈ​ക​ളി​ല്‍ കു​ത്തി​യ​ത്. പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​രെ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.