ഉ​ളി​യ​ന്നൂ​ർ-​കു​ഞ്ഞു​ണ്ണി​ക്ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി യാഥാർഥ്യമാകുന്നു
Sunday, April 2, 2023 12:15 AM IST
ആ​ലു​വ: ക​ടു​ങ്ങ​ല്ലൂ​ർ ​പ​ഞ്ചാ​യ​ത്തി​ൽ ഉ​ളി​യ​ന്നൂ​ർ-കു​ഞ്ഞു​ണ്ണി​ക്ക​ര മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യ്ക്ക് തു​ട​ക്ക​മാ​യി. മ​ന്ത്രി പി. ​രാ​ജീ​വ് നി​ർമാണോ ദ്ഘാ​ട​നം നടത്തി.
ച​ട​ങ്ങി​ല്‍ ഹൈ​ബി ഈ​ഡ​ന്‍ എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ.​ യേ​ശു​ദാ​സ് പ​റ​പ്പി​ള​ളി, ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. രാ​ജ​ല​ക്ഷ്മി, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​സി.​ എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​ര്‍ പി.ബി. രാ​ജീ​വ്, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഉ​ളി​യ​ന്നൂ​ര്‍, കു​ഞ്ഞു​ണ്ണി​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ 1,700 ക​ണ​ക്ഷ​നു​ക​ള്‍ ഉ​ൾ​പ്പെ​ടെ പ​ഞ്ചാ​യ​ത്തി​ൽ 9,200 വീ​ടു​ക​ള്‍​ക്ക് കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ ല​ഭി​ക്കും. ഒ​മ്പ​ത് മാ​സം കൊ​ണ്ട് പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.
കു​ടി​വെ​ള്ള വി​ത​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് 269 കോ​ടി രൂ​പ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്ക് ക​ള​മ​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ അ​നു​മ​തി ല​ഭി​ച്ച​താ​യി മ​ന്ത്രി പി. ​രാ​ജീ​വ് അ​റി​യി​ച്ചു. കേ​ന്ദ്ര പ​ദ്ധ​തി, കി​ഫ്ബി അ​ട​ക്കം കു​ടി​വെ​ള്ള​ത്തി​നാ​യി 327 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ഈ ​വ​ർ​ഷം ന​ട​പ്പി​ലാ​ക്കു​ക.