കൂ​ടു​ത​ൽ ബ​സ് സ​ർ​വീ​സ് വേ​ണം: താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി
Sunday, April 2, 2023 12:14 AM IST
ആ​ലു​വ: ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ആ​ലു​വ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം. കൂ​ടു​ത​ൽ കെഎ​സ്ആ​ർടിസി ബ​സു​ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ച്ച​യാ​യി കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ പൊ​ട്ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ പു​തി​യ​വ സ്ഥാ​പി​ക്കു​ക, അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ ശ​ക്ത​മാ​യ പോ​ലീ​സ് പെ​ട്രോ​ളിം​ഗ് എ​ന്നി​വ​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത പ്ര​തി​നി​ധി​ക​ൾ ഉ​ന്ന​യി​ച്ചു.
ആ​ലു​വ - പെ​രു​മ്പാ​വൂ​ർ സ്വ​കാ​ര്യ ബ​സ് റൂ​ട്ടി​ലെ ട്രാ​ഫി​ക് ബ്ലോ​ക്കു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ന​ഗ​രാ​തി​ർ​ത്തി​യി​ലെ അ​ണ്ടി​ക്ക​മ്പ​നി​യി​ൽ നി​ന്ന് ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് ചു​ണ​ങ്ങം​വേ​ലി​യി​ൽ എ​ത്തു​ന്ന റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ക, ന​സ്ര​ത്ത് റോ​ഡി​ലെ പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ.