ജീ​വ​ന​ക്കാ​രോ​ടു​ള്ള സ​ർ​ക്കാ​ർ നി​ല​പാ​ട് വ​ഞ്ച​നാ​പ​രമെന്ന് എ​ൻ​ജി​ഒ അ​സോ​.
Sunday, April 2, 2023 12:14 AM IST
കാ​ക്ക​നാ​ട് : ജീ​വ​ന​ക്കാ​രോ​ട് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന നി​ഷേ​ധാ​ന്മ​ക​മാ​യ നി​ല​പാ​ടി​നെ​തി​രേ പ​ണി​മു​ട​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​മെ​ന്ന് എ​ൻ​ജിഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഹെ​ർ​ബി​റ്റ്.
ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ നി​ഷേ​ധ​ത്തി​നെ​തി​രേ " വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ച് എ​റ​ണാ​കു​ളം ക​ളക്ടറേ​റ്റി​ലേ​യ്ക്ക് എ​ൻജിഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​വി. ജോ​മോ​ൻ അധ്യ​ക്ഷ​ത വ​ഹി​ച്ചു.​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​ങ്ങ​ളാ​യ ടി.​പി. ജാ​നേ​ഷ് കു​മാ​ർ, കെ.​ജി. രാ​ജീ​വ്, എം.വി. അ​ജി​ത് കു​മാ​ർ, ബേ​സി​ൽ വ​ർ​ഗീ​സ്, എം.​എ. എ​ബി, വി.​കെ. ശി​വ​ൻ, ജെ.​ പ്ര​ശാ​ന്ത്, നോ​ബി​ൻ ബേ​ബി, അ​നി​ൽ വ​ർ​ഗീ​സ്, വൈ.​ ജോ​ൺ കു​മാ​ർ , ഗ​ദ്ദാ​ഫി മൂ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.