ഹ​രി​ത ക​ര്‍​മ​സേ​ന ആ​ദ്യ ബാ​ച്ച് പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​യി
Sunday, April 2, 2023 12:14 AM IST
കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ഹ​രി​ത ക​ര്‍​മ​സേ​ന​യു​ടെ ആ​ദ്യ ബാ​ച്ചി​ന്‍റെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യി. 140 തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ആ​ദ്യ ബാ​ച്ചി​ന്‍റെ പ​രി​ശീ​ല​നം എ​റ​ണാ​കു​ളം ബി​ടി​എ​ച്ച് ഹോ​ട്ട​ലി​ലാ​ണ് ന​ട​ന്ന​ത്. ഇ​വ​ര്‍​ക്ക് ജൈ​വ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ത​രം​തി​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന ശു​ചി​ത്വ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക്ലാ​സു​ക​ള്‍ ന​ട​ത്തി.
ഏ​പ്രി​ല്‍ ആ​ദ്യ​വാ​രം മു​ത​ല്‍ ഹ​രി​ത ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍ വ​ഴി മാ​ലി​ന്യ ശേ​ഖ​ര​ണം ന​ട​പ്പാ​ക്കാ​നാ​ണ് കോ​ർ​പ​റേ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് അ​ടു​ത്ത ബാ​ച്ചു​ക​ളു​ടെ​യും പ​രി​ശീ​ല​നം ന​ട​ക്കും. മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റെ​ജീ​ന, ന​വ കേ​ര​ള മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ര​ഞ്ജി​നി, സം​സ്ഥാ​ന ശു​ചി​ത്വ​മി​ഷ​ന്‍ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ അ​മീ​ര്‍ ഷാ, ​ധ​ന്യ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.