മൂവാറ്റുപുഴ: ജനങ്ങളുടെ മേൽ അന്യായമായ നികുതികൾ അടിച്ചേൽപ്പിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പകൽകൊള്ളയാണ് നടത്തുന്നതെന്ന് യുഡിഎഫ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ ജോണി നെല്ലൂർ. യുഡിഎഫ് കരിദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരത്തിൽ നടത്തിയ പ്രകടനത്തിന് ശേഷം ചേർന്ന യോഗത്തിൽ നിയോജക മണ്ഡലം ചെയർമാൻ കെ.എം. സലിം അധ്യക്ഷത വഹിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ, മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ, കണ്‍വീനർ കെ.എം. അബ്ദുൾ മജീദ്, ജോസ് പെരുന്പിള്ളിക്കുന്നേൽ, പി.എ. ബഷീർ, കെ.പി. ജോയി, പി.പി. എൽദോസ്, ഒ.എം. സുബൈർ, കെ.എം. പരീത്, പ്രഫ. ജോസ് അഗസ്റ്റ്യൻ, ടോമി പാലമല, സുബാഷ് കടയ്ക്കോട്ട്, പി.സി. തോംസണ്‍, ജോണ്‍ പോൾ, മൻസൂർ എന്നിവർ പ്രസംഗിച്ചു.