പെ​ൻ​ഷ​ൻ സം​ര​ക്ഷ​ണ ദി​നം ആ​ച​രി​ച്ചു
Sunday, April 2, 2023 12:12 AM IST
മൂ​വാ​റ്റു​പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ട് 10 വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച ദി​വ​സം അ​ധ്യാ​പ​ക സ​ർ​വീ​സ് സം​ഘ​ട​ന സ​മ​ര സ​മി​തി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പെ​ൻ​ഷ​ൻ സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ച്ചു. മൂ​വാ​റ്റു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും വി​ശ​ദീ​ക​ര​ണ യോ​ഗ​വും ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ജി​ല്ലാ ട്ര​ഷ​റ​ർ കെ.​കെ. ശ്രീ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​ജി​ഒ​എ​ഫ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. കൃ​ഷ്ണ​ദാ​സ്, ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ മേ​ഖ​ല സെ​ക്ര​ട്ട​റി എം.​എ​സ്. അ​നൂ​പ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​ഖ​ല ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​കെ. ക​ബീ​ർ, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഗോ​കു​ൽ രാ​ജ​ൻ, കെ.​പി. എ​ൽ​ദോ​സ്, വ​നി​ത ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ്വ​പ്ന മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.