പ്ര​തി​ഷേ​ധ ധ​ർ​ണ
Sunday, April 2, 2023 12:12 AM IST
മൂ​വാ​റ്റു​പു​ഴ: എ​ച്ച്എ​സ്എ​സ്ടി​എ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. മാ​ർ​ച്ച് 31ന് ​ജോ​ലി​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ട 67 ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​രെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നും തൊ​ഴി​ൽ സു​ര​ക്ഷ ഉ​റ​പ്പു​ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മൂ​വാ​റ്റു​പു​ഴ നെ​ഹ്റു പാ​ർ​ക്കി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. എ​ച്ച്എ​സ്എ​സ്ടി​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ എം. ​ജോ​ർ​ജ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​എ​സ്‌​സി വ​ഴി നി​യ​മ​നം ല​ഭി​ച്ച അ​ധ്യാ​പ​ക​രെ സൂ​പ്പ​ർ ന്യൂ​മ​റ​റി ത​സ്തി​ക സൃ​ഷ്ടി​ച്ചു നി​ല​വി​ലു​ള്ള രീ​തി​യി​ൽ സ​ർ​വീ​സി​ൽ നി​ല​നി​ർ​ത്ത​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പി​എ​സ്‌​സി വ​ഴി നി​യ​മി​ച്ച ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഇ​തു​വ​രെ സ​ർ​ക്കാ​ർ പി​രി​ച്ചു​വി​ട്ടി​ട്ടി​ല്ല. പി​രി​ച്ചു​വി​ട്ട ന​ട​പ​ടി മൗ​ലി​ക​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും അ​വ​ർ​ക്ക് തൊ​ഴി​ൽ സു​ര​ക്ഷ ഉ​റ​പ്പു ന​ൽ​കി സ​ർ​ക്കാ​ർ നീ​തി പാ​ലി​ക്ക​ണ​മെ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ എം. ​ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.