മാ​ലി​ന്യ സം​സ്ക​ര​ണ യൂ​ണി​റ്റു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും വില്പനയും
Saturday, April 1, 2023 12:25 AM IST
കാ​ക്ക​നാ​ട് : തൃ​ക്കാ​ക്ക​ര ന​ഗ​രസ​ഭ​യു​ടെ നേ​തൃ​ത്തി​ൽ ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യി വി​വി​ധ മാ​ലി​ന്യ സം​സ്ക​ര​ണ യൂ​ണി​റ്റു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ല്പനയും കാ​ക്ക​നാ​ട് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്നു.
തൃ​ക്കാ​ക്ക​ര പോലീസ് അ​സിസ്റ്റന്‍റ് ക​മ്മീ​ഷ​ണ​ർ പി.​വി. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ഗ​രസ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​ജി​ത ത​ങ്ക​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് ചെ​യ​ർ​മാ​ൻ എ.​എ. ഇ​ബ്രാ​ഹിം​കു​ട്ടി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ഉ​ണ്ണി കാ​ക്ക​നാ​ട്, സ്മി​ത സ​ണ്ണി, നൗ​ഷാ​ദ് പ​ല്ല​ച്ചി, സു​നീ​റ ഫി​റോ​സ്, സോ​മി റെ​ജി, കൗ​ൺ​സി​ല​ർ​മാ​രാ​യ ഷാ​ജി വാ​ഴ​ക്കാ​ല, വി.​ഡി. സു​രേ​ഷ്, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ, മു​നി​സി​പ്പ​ൽ എൻജിനീ​യ​ർ സി.​പി. ഹ​രി​ദാ​സ്, ഹെ​ൽ​ത്ത് സൂ​പ്ര​ണ്ട് സി​ജു, ഹ​രി​ത ക​ർ​മ സേ​ന കോ ഓ​ർ​ഡി​നേ​റ്റ​ർ കെ.എ​ൻ. സു​ജി​ത്, ന​ഗ​രസ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.