ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് നാ​ഥ​നില്ലാത്ത അ​വ​സ്ഥ​: ര​മേ​ശ് ചെ​ന്നി​ത്ത​ല
Saturday, April 1, 2023 12:25 AM IST
തൃ​പ്പൂ​ണി​ത്തു​റ: കേ​ര​ള​ത്തി​ലെ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് നാ​ഥ​നും ന​മ്പി​യും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും പോ​ലീ​സി​നെ ന​യി​ക്കാ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള മു​ഖ്യ​മ​ന്ത്രി പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ മ​ര​ണ​പ്പെ​ട്ടാ​ൽ ജു​ഡീ​ഷൽ മ​ജി​സ്ട്രേ​റ്റി​ന്‍റെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി നി​ർ​ദേ​ശം മ​നോ​ഹ​ര​ന്‍റെ മ​ര​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും എ​ത്ര​യും വേ​ഗം ജു​ഡീ​ഷൽ മ​ജി​സ്ട്രേ​റ്റി​ന്‍റെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​ര​ണ​പ്പെ​ട്ട മ​നോ​ഹ​ര​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ചശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നി​രാ​ലം​ബ​രാ​യ ഈ ​കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ ഇ​തു​വ​രെ​യും സ​ർ​ക്കാ​ർ മു​ന്നോ​ട്ടുവ​ന്നി​ട്ടി​ല്ല. ദൃ​ക്സാ​ക്ഷി​യാ​യ അ​മ്മ​യു​ടെ മൊ​ഴി മാ​റ്റി പ​റ​യാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​ണ്ടെ​ന്നും കേ​സ് തേ​ച്ചു മാ​ച്ച് ക​ള​യാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യും ചെന്നിത്തല പ​റ​ഞ്ഞു.