വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​നൊ​രു​ങ്ങി ദേ​വാ​ല​യ​ങ്ങ​ൾ
Saturday, April 1, 2023 12:25 AM IST
കൊ​ച്ചി: ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വ, ഉ​ത്ഥാ​ന സ്മൃ​തി​ക​ളി​ൽ വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ന് ദേ​വാ​ല​യ​ങ്ങ​ൾ ഒ​രു​ങ്ങി. നാ​ളെ ഓ​ശാ​ന ഞാ​യ​ർ തി​രു​ക്ക​ർ​മ​ങ്ങ​ളോ​ടെ വി​ശ്വാ​സി​ക​ൾ വി​ശു​ദ്ധ​വാ​ര​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കും.
മൗ​ണ്ട് സെ​ന്‍റ് തോ​മ​സിൽ
സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ആ​സ്ഥാ​ന​ കാ​ര്യാ​ല​യ​മാ​യ കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ലെ ചാ​പ്പ​ലി​ൽ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് വി​ശു​ദ്ധ വാ​ര ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കു​ന്ന​ത്. നാ​ളെ രാ​വി​ലെ ഏ​ഴി​നു കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, പ്ര​ദ​ക്ഷി​ണം, ദി​വ്യ​ബ​ലി.
പെ​സ​ഹാ വ്യാ​ഴം രാ​വി​ലെ ഏ​ഴി​ന് കാ​ലു​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, ദി​വ്യ​ബ​ലി. ദുഃ​ഖ​വെ​ള്ളി രാ​വി​ലെ ഏ​ഴി​ന് പീ​ഡാ​നു​ഭ​വ​ വാ​യ​ന, വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​ര​ണം, കു​രി​ശി​ന്‍റെ വ​ഴി. ദുഃഖ​ശ​നി രാ​വി​ലെ ഏ​ഴി​ന് തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ഉ​യി​ർ​പ്പു​തി​രു​നാ​ളി​ന്‍റെ ശു​ശ്രൂ​ഷ​ക​ൾ രാ​ത്രി 11.30ന് ​ആ​രം​ഭി​ക്കും.
സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സീ​സി ക​ത്തീ​ഡ്ര​ലി​ല്‍
എ​റ​ണാ​കു​ളം സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സീ​സി ക​ത്തീ​ഡ്ര​ലി​ല്‍ വി​ശു​ദ്ധവാ​ര തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് വ​രാ​പ്പു​ഴ ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഓ​ശാ​ന ഞാ​യ​ര്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കും. കു​രു​ത്തോ​ല ആ​ശീ​ര്‍​വാ​ദം, പ്ര​ദ​ക്ഷി​ണം, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​ബ​ലി, കു​രി​ശി​ന്‍റെ വ​ഴി. പെ​സ​ഹാ വ്യാ​ഴം രാ​വി​ലെ 7.30ന് ​തൈ​ല​പ​രി​ക​ര്‍​മ പൂ​ജ, വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​വ​ത്താ​ഴ പൂ​ജ, പാ​ദ​ക്ഷാ​ള​നം, ദി​വ്യ​കാ​രു​ണ്യ ​പ്ര​ദ​ക്ഷി​ണം, ആ​രാ​ധ​ന. ദുഃഖ​വെ​ള്ളി​യു​ടെ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ രാ​വി​ലെ 7.30ന് ​പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണ​ത്തോ​ടെ ആ​രം​ഭി​ക്കും, വൈ​കു​ന്നേ​രം 4.30ന് ​പീ​ഡാ​സ​ഹ​ന വാ​യ​ന, കു​രി​ശാ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം, ന​ഗ​രി​കാ​ണി​ക്ക​ല്‍. ശ​നി രാ​ത്രി 10ന് ഉ​യി​ര്‍​പ്പി​ന്‍റെ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും.