ബി​സി​ന​സ് ഡ​യ​റ​ക്ട​റി പ്ര​കാ​ശ​നം ​ചെ​യ്തു
Saturday, April 1, 2023 12:25 AM IST
ക​ള​മ​ശേ​രി : രാ​ജ​ഗി​രി​ ഹ​യ​ർസെ​ക്കൻഡറി സ്‌​കൂ​ളി​ൽ​ ര​ക്ഷാ​ക​ർ​തൃ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​സി​ന​സ് ഡ​യ​റ​ക്ട​റി​യു​ടെ ര​ണ്ടാ​മ​ത്തെ പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്തു. ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ ബി​സി​ന​സ് ഉ​ദ്യ​മ​ങ്ങ​ൾ​ക്ക് ഇ​ത് സ​ഹാ​യ​ക​ര​മാ​യി​ത്തീ​രും​എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​തി​ന്‍റെ പി​ന്ന​ണി​പ്ര​വ​ർ​ത്ത​ക​ർ.
രാ​ജ​ഗി​രി​ഹ​യ​ർ സെ​ക്ക​ൻഡറി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​കഴിഞ്ഞ് രണ്ടിന് കാ​ക്ക​നാ​ട് ആർടിഒ ജി. അ​ന​ന്ത​കൃ​ഷ്ണ​ൻ ​ബി​സി​ന​സ് ഡ​യ​റ​ക്ട​റി​യു​ടെ പ്ര​കാ​ശ​ന​ക​ർമം ന​ട​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പൽ ഫാ​. മാ​ർ​ട്ടി​ൻ മു​ണ്ടാ​ട​ൻ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ വൈ​സ് പ്രി​ൻ​സി​പ്പൽ ഫാ. ജ​യിം​സ് ഏ​റ​നാ​ട്, പി​ടിഎ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ്‌ സു​ഭാ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മത്സ്യ കർഷകർ ധർണ നടത്തി

വ​രാ​പ്പു​ഴ : ചെ​മ്മീ​ൻ മ​ത്സ്യ​കൃ​ഷി​ക്കു ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തു​ക, അ​മി​ത വേ​ലി​യേ​റ്റംത​ട​യാ​ൻ പു​റം ബ​ണ്ടു​ക​ൾ ഉ​യ​ർ​ത്തി നി​ർ​മി​ക്കു​ക, ന​ഷ്ട​ത്തി​ലാ​യ കെ​ട്ടു​ക​ളു​ടെ ലൈ​സ​ൻ​സ് കാ​ലാ​വ​ധി ഏ​പ്രി​ൽ 30 വ​രെ നീ​ട്ടി ന​ൽ​കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു മ​ത്സ്യ ക​ർ​ഷ​ക​ർ എ​റ​ണാ​കു​ളം ഫി​ഷ​റീ​സ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
കേ​ര​ള അ​ക്വാ ഫാ​ർ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധം സം​ഘ​ട​ന​യു​ടെ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ക്സ്്. സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ്പ്ര​സി​ഡ​ന്‍റ് സി.​ജി. സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ടി. സ്വ​പ്ന ലാ​ൽ, ജോ​ർ​ജ് അ​ല​ക്സാ​ണ്ട​ർ, കെ.​എ. ജോ​സ​ഫ്, വി.​ടി. ആ​ന്‍റ​ണി, എം.​കെ. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.