17.98 കോ​ടി കു​ടി​ശി​ക ; എൻജിഒ ക്വാ​ർ​ട്ടേ​ഴ്സി​ലെ കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ വിഛേ​ദി​ച്ചു
Saturday, April 1, 2023 12:25 AM IST
കാ​ക്ക​നാ​ട് : വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് കു​ടി​ശി​ക അ​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് എ​ൻ​ജി​ഒ(​പി​ഡ​ബ്ല്യൂ​ഡി )ക്വാ​ർ​ട്ടേ​ഴ്സി​ലേ​യ്ക്കു​ള​ള കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ വിഛേ​ദി​ച്ചു.
ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലോ​ടെ വാ​ട്ട​ർ അ​ഥോ​റി​റ്റി ക​ണ​ക്ഷ​ൻ വിഛേ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ 350 ഓ​ളം ക്വാ​ർ​ട്ടേ​ഴ്സു​ക​ളാ​ണ് ഉ​ള്ള​ത്. മൂ​ന്നു ക​ണ​ക്ഷ​നു​ക​ൾ ഉ​ള്ള​തി​ൽ ര​ണ്ടെ​ണ്ണം 2016ൽ ​വിഛേ​ദി​ച്ച​താ​ണ്. നി​ല​വി​ൽ ഉ​ള്ള ക​ണ​ക്ഷ​നി​ൽ 8.41 കോ​ടി​യാ​ണ് കു​ടി​ശി​ക. ആ​കെ കു​ടി​ശി​ക 17.98 കോ​ടി​യാ​ണ്. കു​ടി​ശി​ക അ​ട​യ്ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ന​ട​പ​ടി. 2001 മു​ത​ൽ നി​ല​വി​ലു​ള്ള കു​ടി​ശി​ക​യാ​ണ് ഇ​ത്. മു​ന്ന​റി​യി​പ്പി​ല്ലാ​തെ കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ വിഛേ​ദി​ച്ച​ത്തോ​ടെ എ​ൻ​ജി​ഓ ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ലെ താ​മ​സ​ക്കാ​ർ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്.