ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ തീ​പടർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
Saturday, April 1, 2023 12:24 AM IST
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ തീ​പ​ട​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ മൂ​വാ​റ്റു​പു​ഴ പി​ഒ ജം​ഗ്ഷ​നി​ലെ സ​ത്രം കോം​പ്ല​ക്സി​ലാ​ണ് സം​ഭ​വം. കോം​പ്ല​ക്സി​ലെ ക​ട​മു​റി​ക​ളു​ടെ മീ​റ്റ​റു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഗ്രൗ​ണ്ട് ഫ്ലോ​റി​ലെ ഭാ​ഗ​ത്തു​നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​ത്.
ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട വ്യാ​പാ​രി​ക​ൾ ഉ​ട​ൻ മൂ​വാ​റ്റു​പു​ഴ അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി തീ​യ​ണ​യ്ക്കു​ക​യാ​യി​രു​ന്നു.