അ​നു​കൂ​ല​വി​ധി​യി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​വു​മാ​യി മ​ത​മൈ​ത്രി സം​ര​ക്ഷ​ണ സ​മി​തി
Saturday, April 1, 2023 12:24 AM IST
കോ​ത​മം​ഗ​ലം: മാ​ര്‍​ത്തോ​മ ചെ​റി​യ​പ​ള്ളി​ക്ക് അ​നു​കൂ​ല​മാ​യു​ണ്ടാ​യ കോ​ത​മം​ഗ​ലം മു​ന്‍​സി​ഫ് കോ​ട​തി വി​ധി​യി​ല്‍ ആ​ഹ്ലാ​ദം പ്ര​ക​ട​പ്പി​ച്ച് മ​ത​മൈ​ത്രി സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​ത്തി​ല്‍ പ്ര​ക​ട​നം ന​ട​ത്തി. തു​ട​ര്‍​ന്നു​ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ന്‍ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഭ​യി​ല്‍ ശാ​ശ്വ​ത സ​മാ​ധാ​ന​ത്തി​ന്‍റെ സൂ​ച​ന​യാ​ണ് കോ​ത​മം​ഗ​ലം കോ​ട​തി​യി​ല്‍ നി​ന്ന് ചെ​റി​യ​പ​ള്ളി​ക്ക് ല​ഭി​ച്ച വി​ധി​യെ​ന്ന് ശ്രേ​ഷ്ഠ ബാ​വ പ​റ​ഞ്ഞു. ഏ​ലി​യാ​സ് മാ​ര്‍ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എം​എ​ല്‍​എ​മാ​രാ​യ ആ​ന്റ​ണി ജോ​ണ്‍, എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി, മ​ത​മൈ​ത്രി സം​ര​ക്ഷ​ണ സ​മി​തി ക​ണ്‍​വീ​ന​ര്‍ എ.​ജി. ജോ​ര്‍​ജ്, ക​ണ്‍​വീ​ന​ര്‍ കെ.​എ. നൗ​ഷാ​ദ്, മു​ന്‍​മ​ന്ത്രി ടി.​യു. കു​രു​വി​ള, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജെ​സി സാ​ജു, ഷൈ​ജ​ന്‍റ് ചാ​ക്കോ, മാ​മ​ച്ച​ന്‍ ജോ​സ​ഫ്, ന​ഗ​ര​സ​ഭാം​ഗം ഭാ​നു​മ​തി രാ​ജു, പി.​എ. സോ​മ​ന്‍, വ്യാ​പാ​രി സ​മൂ​ഹ​ത്തി​നു​വേ​ണ്ടി ഇ.​കെ. സേ​വ്യ​ര്‍, എ​ല്‍​ദോ​സ് ചേ​ലാ​ട്ട്, മൈ​തീ​ന്‍ ഇ​ഞ്ച​ക്കു​ടി, പൗ​ലോ​സ് ആ​ന​ച്ചി​റ, പ്ര​വാ​സി അ​ഷ്‌​റ​ഫ്, കെ.​പി. ബാ​ബു, മാ​ത്യു ജോ​സ​ഫ്, എ​ന്‍.​സി. ചെ​റി​യാ​ന്‍​വ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ചെ​റി​യ​പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് പ​ര​ത്തു​വ​യ​ലി​ല്‍, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ.​ജോ​സ് ത​ച്ചേ​ത്ത്കു​ടി, ഫാ. ​ഏ​ലി​യാ​സ് പൂ​മ​റ്റ​ത്തി​ല്‍, ഫാ. ​ബി​ജോ കാ​വാ​ട്ട്, ഫാ. ​ബേ​സി​ല്‍ ഇ​ട്ടി​യാ​ണി​യ​ക്ക​ല്‍, പ​ള്ളി ട്ര​സ്റ്റി​മാ​രാ​യ സി.​ഐ. ബേ​ബി ചു​ണ്ടാ​ട്ട്, ബി​നോ​യി തോ​മ​സ് മ​ണ്ണ​ഞ്ചേ​രി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.