കോതമംഗലം: സെന്റ് ജോർജ് കത്തീഡ്രലിൽ വിശുദ്ധവാര തിരുക്കർമങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ന് രാവിലെ 5.45നും ഏഴിനും കുർബാന, വൈകുന്നേരം ഏഴിന് കുർബാന.
നാളെ ഓശാന ഞായർ രാവിലെ 6.30ന് കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, ആഘോഷമായ കുർബാന, 10ന് കുർബാന, മലയാറ്റൂർ തീർഥാടനം (കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ), വൈകുന്നേരം 4.30ന് കുർബാന. മൂന്നു മുതൽ അഞ്ചുവരെ വൈകുന്നേരം നാലു മുതൽ 8.30വരെ കുടുംബ നവീകരണധ്യാനം.
മൂന്നിന് രാവിലെ 11.30ന് കുർബാന, മൂറോൻ വെഞ്ചരിപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. നാലിനും അഞ്ചിനു ദിവസവും രാവിലെ ഒന്പതു മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം മൂന്നു മുതൽ ആറുവരെയും കുന്പസാരം.
ആറിന് പെസഹ വ്യാഴം രാവിലെ 6.30ന് കുർബാന, കാലുകഴുകൽ ശുശ്രൂഷ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ചുവരെ ദിവ്യ കാരുണ്യാരാധന വിവിധ വാർഡ് അടിസ്ഥാനത്തിൽ.
ഏഴിന് ദുഃഖവെള്ളി ഉപവാസ ദിനം, രാവിലെ 6.30ന് പീഢാനുഭവ തിരുക്കർമങ്ങൾ, കുർബാന സ്വീകരണം, കുരിശിന്റെ വഴി, വൈകുന്നേരം നാലിന് പരിഹാര പ്രദക്ഷിണം, 5.30ന് പീഢാനുഭവ സന്ദേശം ഫാ. ജോർജ് മാറാപ്പിള്ളിൽ.
എട്ടിന് രാവിലെ 6.30ന് കുർബാന, മാമോദീസ വ്രതനവീകരണം, പുത്തൻവെള്ളം തീ വെഞ്ചരിപ്പ്. ഒന്പതിന് ഈസ്റ്റർ ഞായർ രാവിലെ മൂന്നിന് ഉയിർപ്പിന്റെ തിരുക്കർമങ്ങൾ, കുർബാന മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ആറിനും എട്ടിനും കുർബാന എന്നിങ്ങനെയാണ് വിശുദ്ധവാര തിരുക്കർമ്മങ്ങളെന്ന് വികാരി റവ. ഡോ. തോമസ് ചെറുപറന്പിൽ അറിയിച്ചു.