പ​തി​നെ​ട്ട് കഴിഞ്ഞവർ ആ​ധാ​ര്‍ പു​തു​ക്ക​ണം
Saturday, April 1, 2023 12:21 AM IST
കൊ​ച്ചി: ജി​ല്ല​യി​ല്‍ ആ​ധാ​ര്‍ പു​തു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.എ​സ്.​കെ ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ആ​ധാ​ര്‍ ഡോ​ക്യു​മെന്‍റ് അ​പ്‌​ഡേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. 18 വ​യ​സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ​വ​രും എ​ത്ര​യും പെ​ട്ടെ​ന്ന് ആ​ധാ​ര്‍ പു​തു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പെ​രു​മ്പാ​വൂ​രി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ ആ​ധാ​ര്‍ പു​തു​ക്ക​ല്‍ സേ​വ​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
ഇ​ല​ക്ഷ​ന്‍ ഐ​ഡി കാ​ര്‍​ഡ്, റേ​ഷ​ന്‍ കാ​ര്‍​ഡ് (ഉ​ട​മ​സ്ഥ​ന്‍ മാ​ത്രം), ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്, പാ​ന്‍ കാ​ര്‍​ഡ്, സ​ര്‍​വീ​സ്/ പെ​ന്‍​ഷ​ന്‍ ഫോ​ട്ടോ ഐ​ഡി കാ​ര്‍​ഡ്, പാ​സ്‌​പോ​ര്‍​ട്ട്, ഭി​ന്ന​ശേ​ഷി ഐ​ഡി കാ​ര്‍​ഡ്, ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ ഐ​ഡി കാ​ര്‍​ഡ് തു​ട​ങ്ങി​യ​വ​യി​ല്‍ ഏ​തെ​ങ്കി​ലും പേ​ര് തെ​ളി​യി​ക്കു​ന്ന രേ​ഖ​യും പാ​സ്‌​പോ​ര്‍​ട്ട്, ഇ​ല​ക്ഷ​ന്‍ ഐ​ഡി കാ​ര്‍​ഡ്, റേ​ഷ​ന്‍ കാ​ര്‍​ഡ്, കി​സാ​ന്‍ ഫോ​ട്ടോ പാ​സ് ബു​ക്ക്, ഭി​ന്ന​ശേ​ഷി ഐ​ഡി കാ​ര്‍​ഡ്, സ​ര്‍​വീ​സ് ഫോ​ട്ടോ ഐ​ഡി കാ​ര്‍​ഡ്, വി​വാ​ഹ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ബാ​ങ്ക് പാ​സ് ബു​ക്ക്, ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ ഐ​ഡി കാ​ര്‍​ഡ്, ഇ​ല​ക്ട്രി​സി​റ്റി/ ഗ്യാ​സ് ക​ണ​ക്ഷ​ന്‍/ വാ​ട്ട​ര്‍/ ടെ​ലി​ഫോ​ണ്‍/ കെ​ട്ടി​ട നി​കു​തി ബി​ല്ലു​ക​ള്‍, ര​ജി​സ്റ്റേർഡ് സെ​യി​ല്‍ എ​ഗ്രി​മെ​ന്‍റ് തു​ട​ങ്ങി​യ വി​ലാ​സം തെ​ളി​യി​ക്കു​ന്ന രേ​ഖ​യും സ​ഹി​തം ആ​ധാ​ര്‍ സേ​വ​ന കേ​ന്ദ്ര​ത്തി​ലെ​ത്തി ആ​ധാ​ര്‍ പു​തു​ക്കാ​ം.
അ​ഞ്ചു​മു​ത​ല്‍ ഏ​ഴു വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ​യും 15നും 17​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രു​ടെ​യും ബ​യോ​മെ​ട്രി​ക് രേ​ഖ​ക​ളും പു​തു​ക്കേ​ണ്ട​താ​ണ്. ഫോ​ണ്‍ ന​മ്പ​ർ-ആ​ധാ​ര്‍ ബ​ന്ധി​പ്പി​ക്കാ​ത്ത​വ​ര്‍ അതും ചെയ്യേണ്ടതാ​ണ്.