പുത്തൻവേലിക്കരയിൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം: ആ​റു പേ​ർ​ക്ക് പ​രി​ക്ക്
Saturday, April 1, 2023 12:21 AM IST
പു​ത്ത​ൻ​വേ​ലി​ക്ക​ര: അ​ധ്യാ​പി​ക​യ​ട​ക്കം ആ​റു പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. ഇന്നലെ രാ​വി​ലെ 10ന് ​പ്ര​സ​ന്‍റേ​ഷ​ൻ കോ​ള​ജി​നു സ​മീ​പ​ത്ത് വ​ച്ച് ആ​ളു​ക​ളു​ടെ മേ​ൽ തെ​രു​വു​നാ​യ ചാ​ടി വീ​ഴു​ക​യാ​യി​രു​ന്നു. പ്ര​സ​ന്‍റേ​ഷ​ൻ കോ​ള​ജി​ലെ അ​ധ്യാ​പി​ക​യാ​യ ബെ​റ്റി ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ട് നി​ന്ന​പ്പോ​ൾ പി​ന്നി​ൽ നി​ന്നെ​ത്തി​യ തെ​രു​വു​നാ​യ കൈ​യി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു.
പി​ന്നീ​ട് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ മ​രു​ന്ന് വാ​ങ്ങാ​നെ​ത്തി​യ ആ​ളെ​യും ര​ണ്ടു ബൈ​ക്ക് യാ​ത്രി​ക​രെ​യും നാ​യ ക​ടി​ച്ചു. ഉ​ച്ച​യോ​ടെ മാ​നാ​ഞ്ചേ​രി​ക്കു​ന്ന് അ​ഞ്ചു​വ​ഴി​ക്ക് സ​മീ​പം വീ​ടി​ന് പു​റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന കൂ​ട്ടാ​ക്ക​ൽ സെ​ബാ​സ്റ്റ്യ​ൻ (54), പൈ​നേ​ട​ത്ത് ലീ​ല (65) എ​ന്നി​വ​രെ ക​ടി​ച്ചു. സെ​ബാ​സ്റ്റ്യ​ന്‍റെ കാ​ലി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ട്. ലീ​ല​യു​ടെ കൈ​യി​ലാ​ണ് ക​ടി​ച്ച​ത്. ഇ​വി​ടെ നി​ന്ന് ഓ​ടി​പ്പോ​യ നാ​യ റോ​ഡി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന അ​പ്പ​ച്ചാ​ത്ത് നി​തി(29)​ന്‍റെ കൈ​യി​ൽ ക​ടി​ച്ചു.
ക​ടി​യേ​റ്റ ആ​റ് പേ​രും പു​ത്ത​ൻ​വേ​ലി​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ​രി​ക്ക് കൂ​ടു​ത​ലു​ള്ള സെ​ബാ​സ്റ്റ​ൻ, ലീ​ല, നി​തി​ൻ എ​ന്നി​വ​രെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ച് വി​ദ​ഗ്ധ ചി​കി​ത്സ നല്കി.