തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി മ​നോ​ഹ​ര​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ചു
Friday, March 31, 2023 12:20 AM IST
തൃ​പ്പൂ​ണി​ത്തു​റ: മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് സ​ർ​ക്കാ​രി​ൽ​നി​ന്ന് കി​ട്ടാ​വു​ന്ന ധ​ന​സ​ഹാ​യ​ങ്ങ​ൾ നി​ർ​ധ​ന​രാ​യ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ചെ​യ്തു​കൊ​ടു​ക്കു​മെ​ന്നും എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി വി​ഷ​യം ച​ർ​ച്ച ചെ​യ്ത് കു​ട്ടി​ക​ളു​ടെ പ​ഠ​ന കാ​ര്യ​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ബി​ഡി​ജെ​എ​സ് പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​ര​ണ​പ്പെ​ട്ട ഇ​രു​മ്പ​നം സ്വ​ദേ​ശി മ​നോ​ഹ​ര​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച് ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു തു​ഷാ​ർ. എ​സ്എ​ൻ​ഡി​പി ക​ണ​യ​ന്നൂ​ർ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ മ​ഹാ​രാ​ജ ശി​വാ​ന​ന്ദ​ൻ, ക​ൺ​വീ​ന​ർ എം.​ഡി. അ​ഭി​ലാ​ഷ്, ശ്രീ​കു​മാ​ർ ത​ട്ടാ​ര​ത്ത്, പി. ​ദേ​വ​രാ​ജ്, പി.​ബി. സു​ജി​ത്ത് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

മോ​ഷ​ണ​ക്കേ​സ്
പ്ര​തി അ​റ​സ്റ്റി​ൽ

തൃ​പ്പൂ​ണി​ത്തു​റ: മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യെ ഹി​ല്‍​പാ​ല​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വാ​ങ്കു​ളം വ​യ​ലി​ല്‍ റോ​ഡ് മ​റ്റ​ത്തി​ല്‍ വീ​ട്ടി​ല്‍ ബെ​ന്നി (54) ആ​ണ് പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച്ച പു​ല​ര്‍​ച്ചെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തി​രു​വാ​ങ്കു​ളം ക​ത്തോ​ലി​ക്കാ പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള വ​ര്‍​ക്ക് സൈ​റ്റി​ല്‍‌​നി​ന്നു ബി​ല്‍​ഡിം​ഗ് പ​ണി​ക്ക് ആ​വ​ശ്യ​ത്തി​ലേ​ക്ക് സൂ​ക്ഷി​ച്ചി​രു​ന്ന ഇ​രു​മ്പ് പൈ​പ്പു​ക​ള്‍, ഇ​രു​മ്പ് ക​മ്പി​ക​ള്‍ എ​ന്നി​വ പ്ര​തി മോ​ഷ്ടി​ച്ചു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഹി​ല്‍​പാ​ല​സ് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.