റ​വ​ന്യൂ ഓ​ഫീ​സു​ക​ൾ സ്‍​മാ​ർ​ട്ട് ആ​കും; തു​ക അ​നു​വ​ദി​ച്ച​താ​യി എം​എ​ൽ​എ
Friday, March 31, 2023 12:20 AM IST
വൈ​പ്പി​ൻ: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ റ​വ​ന്യൂ ഓ​ഫീ​സു​ക​ൾ ആ​ധു​നി​ക​വ​ത്ക​രി​ച്ച് ഇ-​ഓ​ഫീ​സ് ന​ട​പ്പാ​ക്കു​ന്ന​തി​ന് തു​ക അ​നു​വ​ദി​ച്ച​താ​യി കെ.​എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. നി​യ​മ​സ​ഭ സാ​മാ​ജി​ക​രു​ടെ 2022 - 23 വ​ർ​ഷ​ത്തെ പ്ര​ത്യേ​ക വി​ക​സ​ന​നി​ധി​യി​ൽ​നി​ന്ന് 12,84,363 രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. 16 ലാ​പ്ടോ​പ്പു​ക​ളും ഒ​ൻ​പ​ത് വീ​തം പ്രി​ന്‍റ​റു​ക​ളും സ്‌​കാ​ന​റു​ക​ളും വാ​ങ്ങു​ന്ന​തി​ന് തു​ക വി​നി​യോ​ഗി​ക്കും.
ക​ട​മ​ക്കു​ടി, മു​ള​വു​കാ​ട്, എ​ട​വ​ന​ക്കാ​ട്, എ​ള​ങ്കു​ന്ന​പ്പു​ഴ, കു​ഴു​പ്പി​ള്ളി, നാ​യ​ര​മ്പ​ലം, ഞാ​റ​ക്ക​ൽ, പ​ള്ളി​പ്പു​റം, പു​തു​വൈ​പ്പ് എ​ന്നീ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലാ​ണ് ഇ - ​ഓ​ഫീ​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക​ട​മ​ക്കു​ടി​യി​ലും മു​ള​വു​കാ​ടും ക​ണ​യ​ന്നൂ​ർ താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​റാ​ണ് ഇ - ​ഓ​ഫീ​സ് പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ. മ​റ്റി​ട​ങ്ങ​ളി​ൽ കൊ​ച്ചി ത​ഹ​സി​ൽ​ദാ​ർ​ക്കാ​ണ് നി​ർ​വ​ഹ​ണ ചു​മ​ത​ല.
കെ​ൽ​ട്രോ​ൺ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ആ​വ​ശ്യ​ക​ത​യ്ക്ക് അ​നു​സ​രി​ച്ചാ​ണ് ഓ​രോ വി​ല്ലേ​ജി​നും ഇ - ​ഓ​ഫീ​സ് പ​ദ്ധ​തി​ക്ക് തു​ക അ​നു​വ​ദി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് ഞാ​റ​ക്ക​ൽ, നാ​യ​ര​മ്പ​ലം വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ​ക്കാ​യി 1,13,139 രൂ​പ വീ​ത​വും മ​റ്റു​ള്ള​വ​യ്ക്ക് 1,51,155രൂ​പ വീ​ത​വും വി​നി​യോ​ഗി​ക്കും.