സൗ​ജ​ന്യ ഗ​ര്‍​ഭാ​ശ​യ രോ​ഗ​നി​ര്‍​ണ​യ ക്യാ​മ്പ്
Friday, March 31, 2023 12:20 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം സ്‌​പെ​ഷ​ലി​സ്റ്റ്‌​സ് ആ​ശു​പ​ത്രി​യി​ല്‍ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​ആ​നി​ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ 30 വ​രെ വൈ​കി​ട്ട് മൂ​ന്നു മു​ത​ല്‍ അ​ഞ്ചു​വ​രെ ഗ​ര്‍​ഭാ​ശ​യ രോ​ഗ​നി​ര്‍​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ക്യാ​മ്പി​ല്‍ സ്ത​ന​ങ്ങ​ളു​ടെ അ​സു​ഖ​ങ്ങ​ള്‍ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന, ഗ​ര്‍​ഭാ​ശ​യ​മു​ഴ​ക​ള്‍, പോ​ളി​സി​സ്റ്റി​ക് ഓ​വ​റി, അ​ണ്ഡാ​ശ​യ സി​സ്റ്റു​ക​ള്‍, മാ​സ​മു​റ​വൈ​ക​ല്യ​ങ്ങ​ള്‍, അ​മി​ത​വേ​ദ​ന​യു​ള്ള ആ​ര്‍​ത്ത​വം, അ​മി​ത​ര​ക്ത​സ്രാ​വം, വ​ന്ധ്യ​ത, എ​ന്‍​ഡോ​മെ​ട്രി​യോ​സി​സ്, ഗ​ര്‍​ഭാ​ശ​യം പു​റ​ത്തോ​ട്ട് ഇ​റ​ങ്ങി​വ​രി​ക എ​ന്നി​വ​യ്ക്കു​ള്ള പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ന​ട​ത്തും. ര​ജി​സ്‌​ട്രേ​ഷ​നും ക​ണ്‍​സ​ള്‍​ട്ടേ​ഷ​നും സൗ​ജ​ന്യ​മാ​ണ്. ലാ​ബ് പ​രി​ശോ​ധ​ന​ക​ളും അ​ള്‍​ട്രാ​സൗ​ണ്ട് സ്‌​കാ​നി​ങ്ങും ആ​വ​ശ്യ​മാ​യ സ​ര്‍​ജ​റി​ക​ളും 50 ശ​ത​മാ​നം ഇ​ള​വി​ല്‍ ചെ​യ്തു​കൊ​ടു​ക്കും. സ്‌​പെ​ഷ​ലി​സ്റ്റ്‌​സ് ആ​ശു​പ​ത്രി​യു​ടെ 40-ാം വാ​ര്‍​ഷി​കാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ക്യാ​മ്പ്. മു​ന്‍​കൂ​ര്‍ ഫോ​ണ്‍: 0484 2887800.