കോതമംഗലം: കത്തോലിക്ക കോണ്ഗ്രസ് കോതമംഗലം ഫൊറോന സമിതിയുടെ ആഭിമുഖ്യത്തിൽ വന്യമൃഗ ശല്യം തടയുക, കാർഷിക വിളകളുടെ വിലതകർച്ചക്ക് ശാശ്വത പരിഹാരം കാണുക, അർഹരായവർക്കെല്ലാം പട്ടയം നൽകുക, ഭൂപ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ വൈകുന്നേരം നാലു മുതൽ ആറു വരെ കോതമംഗലം ഗാന്ധി സ്ക്വയറിൽ കർഷക പ്രതിഷേധ സദസ് നടത്തും.
കർഷകർക്കും ഇവിടെ ആത്മാഭിമാനത്തോടെ ജീവിക്കണം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടും മനുഷ്യ ജീവനേക്കാൾ പ്രാധാന്യം വന്യമൃഗങ്ങൾക്ക് നൽകുന്ന കാട്ടുനീതിയിൽ പ്രതിഷേധിച്ചുമാണ് കർഷക പ്രതിഷേധ സദസ് സംഘടിപ്പിച്ചിട്ടുള്ളത്. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോണ്ഗ്രസ് കോതമംഗലം ഫൊറോന പ്രസിഡന്റ് സണ്ണി കടൂത്താഴെ അധ്യക്ഷത വഹിക്കും.
കർഷക അതിജീവന സമിതി ജില്ലാ കണ്വീനർ ഫാ. തോമസ് ജെ. പറയിടം മുഖ്യപ്രഭാഷണം നടത്തും, രൂപത ഡയറക്ടർ ഫാ. തോമസ് ചെറുപറന്പിൽ, രൂപത ചാൻസിലർ ഫാ. ജോസ് കുളത്തൂർ, ഗ്ലോബൽ പ്രസിഡന്റ് ബിജു പറയന്നിലം, ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപുരക്കൽ, രൂപത പ്രസിഡന്റ് ജോസ് പുതിയേടം, ജനറൽ സെക്രട്ടറി ജോണ് മുണ്ടങ്കാവിൽ, ഫൊറോന ഡയറക്ടർ ഫാ. ജിയോ തടിക്കാട്ട്, ഫൊറോന ജനറൽ സെക്രട്ടറി ഷൈജു ഇഞ്ചക്കൽ, ജിജി പുളിക്കൽ തുടങ്ങിയവർ പ്രസംഗിക്കും.
കത്തീഡ്രൽ യൂണിറ്റ് പ്രസിഡന്റ് ജോർജ് കുര്യാക്കോസ്, ബേബിച്ചൻ നിധീരിക്കൽ, ആന്റണി പാലക്കുഴ, ജോർജ് മങ്ങാട്ട്, യൂ.വി. ചാക്കോ, ബിജു വെട്ടിക്കുഴ, പയസ് തെക്കേകുന്നേൽ, സീന മുണ്ടക്കൽ, തോമസ് മലേകുടി, പയസ് ഓലിയപ്പുറം, ജോർജ് അന്പാട്ട്, ട്രഷറർ ജോയി പോൾ പീച്ചാട്ട്, ജോണ്സണ് പീച്ചാട്ട്, ബെന്നി പാലക്കുഴ, സേവ്യർ അറക്കൽ എന്നിവർ നേതൃത്വം നൽകും.