സ്വ​കാ​ര്യ ബ​സി​ല്‍ ടോ​റ​സ് ഇ​ടി​ച്ചു
Thursday, March 30, 2023 12:43 AM IST
മൂ​വാ​റ്റു​പു​ഴ: ടോ​റ​സ് ലോ​റി സ്വ​കാ​ര്യ ബ​സി​ല്‍ ഇ​ടി​ച്ചു ക​യ​റി അ​പ​ക​ടം. അ​ടൂ​പ്പ​റ​മ്പ് മാ​വി​ന്‍​ചു​വ​ടി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 8.30ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തൊ​ടു​പു​ഴ-​മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ലോ​ടു​ന്ന ‘യാ​ത്ര' ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ടോ​റ​സ് ലോ​റി​ക്കും ബ​സി​നും ഇ​ട​യി​ല​പ്പെ​ട്ട വാ​ഴ​ക്കു​ളം സ്വ​ദേ​ശി​യാ​യ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് അ​പ​ക​ട​ത്തി​ല്‍ നി​സാ​ര പ​രി​ക്കേ​റ്റു.

ബ​സ് യാ​ത്ര​ക്കാ​ര്‍​ക്കും ടോ​റ​സ് ലോ​റി ജീ​വ​ന​ക്കാ​ര്‍​ക്കും അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കു​ക​ളി​ല്ല. സ്‌​കൂ​ള്‍ സ​മ​യ​ത്ത് ടോ​റ​സ് ലോ​റി​ക​ള്‍ നി​ര​ത്തി​ലി​റ​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കെ​യാ​ണ് ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​കു​ന്ന​ത്.