ബേ​ക്ക​റി ഉ​ട​മ​യെ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി സോ​ഡാ​ക്കു​പ്പി​ക്ക് അ​ടി​ച്ചു
Thursday, March 30, 2023 12:42 AM IST
മൂ​വാ​റ്റു​പു​ഴ: അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ന​ഗ​ര​ത്തി​ലെ ബേ​ക്ക​റി​യി​ൽ ക​യ​റി ഉ​ട​മ​യെ സോ​ഡാ​ക്കു​പ്പി​ക്ക് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ ക​ച്ചേ​രി​ത്താ​ഴ​ത്താ​ണ് സം​ഭ​വം. എ​റ​ണാ​കു​ളം, തൃ​ശൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ൾ നി​ർ​ത്തു​ന്ന സ്റ്റോ​പ്പി​ലും ഇ​തി​ന​ടു​ത്തു​ള്ള ബേ​ക്ക​റി​യി​ലു​മാ​ണ് ഇ​യാ​ൾ അ​ഴി​ഞ്ഞാ​ടി​യ​ത്. ത​ല​ക്ക് മു​റി​വേ​റ്റ ക​ട​യു​ട​മ ഒ​ഴ​ക്ക​നാ​ട്ട് റോ​ബി​യെ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ അ​ക്ര​മി​യെ നാ​ട്ടു​കാ​ർ കീ​ഴ്പ്പെ​ടു​ത്തി പോ​ലീ​സി​ന് കൈ​മാ​റി. ക​ട​യു​ടെ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന സോ​ഡാ​ക്കു​പ്പി എ​ടു​ത്തു​കൊ​ണ്ട് പോ​കാ​ൻ തു​ട​ങ്ങി​യ​ത് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് ഇ​യാ​ൾ റോ​ബി​ക്കെ​തി​രെ തി​രി​ഞ്ഞ​ത്. എ​ടു​ത്ത കു​പ്പി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച ഇ​യാ​ൾ ക​മ്പി​യും എ​ടു​ത്തു​കൊ​ണ്ടു​വ​ന്ന് അ​ക്ര​മി​ക്കാ​ൻ തു​നി​ഞ്ഞു. ഇ​തി​നി​ടെ ബ​സ് കാ​ത്തു​നി​ന്ന​വ​ർ​ക്കെ​തി​രെ​യും അ​ക്ര​മ​ത്തി​നു മു​തി​ർ​ന്നു. ഇ​വ​രു​ടെ​യ​ടു​ത്തേ​ക്ക് പാ​ഞ്ഞ​ടു​ത്ത് ക​ളി​യാ​ക്കാ​നും അ​ടി​ക്കാ​നും തു​ട​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ കൂ​ടി.

അ​ക്ര​മം തു​ട​രു​മെ​ന്ന് വ​ന്ന​തോ​ടെ ചു​റ്റും​കൂ​ടി​യ​വ​ർ ഇ​യാ​ളെ വീ​ഴ്ത്തി. അ​പ്പോ​ഴേ​ക്കും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. എ​ന്നി​ട്ടും കൂ​സ​ലി​ല്ലാ​തെ അ​ക്ര​മി​ക്കാ​നൊ​രു​ങ്ങി നി​ൽ​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. റോ​ബി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

പ്ര​തി​യു​ടെ പേ​രും വി​ലാ​സ​വും ക​ണ്ടെ​ത്താ​നാ​യി താ​മ​സ സ്ഥ​ല​ത്തെ​ത്തി തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ല​ഭി​ക്കു​മോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ല​ഹ​രി ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.