ചി​കി​ത്സാ സ​ഹാ​യം ന​ൽ​കാ​ൻ പാ​ട്ടു​വ​ണ്ടി
Thursday, March 30, 2023 12:42 AM IST
മൂ​വാ​റ്റു​പു​ഴ: നി​ർ​ധ​ന​രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് പാ​ട്ടു​വ​ണ്ടി​യു​മാ​യി തെ​രു​വു​ക​ളി​ൽ എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ. പാ​യി​പ്ര മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ട്ടു പാ​ടി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു പ​ണം ക​ണ്ടെ​ത്തി​യ​ത്.

10 രോ​ഗി​ക​ൾ​ക്കാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ സ​ഹാ​യം ന​ൽ​കു​ന്ന​ത്. എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ. അ​രു​ൺ പാ​ട്ടു​വ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഐ​വൈ​എ​ഫ് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജി​നേ​ഷ് ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ളി പൊ​ട്ട​യ്ക്ക​ൻ, ഇ.​ബി. ജ​ലാ​ൽ, പി.​ബി. ശ്രീ​രാ​ജ്, അ​ൻ​ഷാ​ജ് തേ​നാ​ലി, സ​നു വേ​ണു​ഗോ​പാ​ൽ, ഷം​സു മു​ഹ​മ്മ​ദ്, വി.​എം. നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​മു​ഖ ഗാ​യ​ക​രാ​യ അ​ജി തൃ​ക്ക​ള​ത്തൂ​ർ, ഷി​ജു തൃ​ക്ക​ള​ത്തൂ​ർ, മ​ധു ഇ​ടു​ക്കി, അ​ഖി​ൽ അ​യ്യ​പ്പ​ൻ, ജി​നേ​ഷ് ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.