ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം തുറന്നു
Thursday, March 30, 2023 12:39 AM IST
അ​ങ്ക​മാ​ലി: ന​സ്ര​ത്ത് സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി സ്മാര​ക​മാ​യി ക​റു​കു​റ്റി-എ​ട​ക്കു​ന്ന് റോ​ഡി​ൽ സ്റ്റെ​ല്ല മാ​രീ​സ് ആ​ശു​പ​ത്രി​ക്ക് മു​ൻ​വ​ശ​ത്ത് പ​ണി തീ​ർ​ത്ത ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നാ​ടി​നു സ​മ​ർ​പ്പി​ച്ചു. ക​റു​കു​റ്റി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ല​തി​ക ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​ന​ം നി​ർ​വ​ഹി​ച്ചു. ന​സ്ര​ത്ത് സ​ന്യാ​സി​നി സ​ഭ​യു​ടെ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ ടെ​റ​സി​ൻ, പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ആ​ഷ്‌​ലി, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ജി​യോ പോ​ൾ, ടോ​ണി പ​റ​പ്പി​ള്ളി, മോ​ൺ​. ​വ​ർ​ഗീ​സ് ഞാ​ളി​യ​ത്ത് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.