തു​രു​ത്ത് സ്കൂ​ൾ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക്
Thursday, March 30, 2023 12:39 AM IST
ആ​ലു​വ: ര​ണ്ട് വ​ർ​ഷ​മാ​യി താ​ത്ക്കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന തു​രു​ത്ത് കെ​വൈ​എ​ൽ​പിസ്കൂ​ളി​ന് പു​തി​യ കെ​ട്ടി​ടം യാ​ഥാ​ർ​ഥ്യ​മാ​യി. പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്‌​ഘാ​ട​നം മ​ന്ത്രി പി. ​രാ​ജീ​വ് നി​ർ​വ​ഹി​ച്ചു.

അ​ൻ​വ​ർ സാ​ദ​ത്ത് എംഎ​ൽഎ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ചെ​ങ്ങ​മ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബ മു​ഹ​മ്മ​ദാ​ലി, പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.വി. പ്ര​ദീ​ഷ്, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം എം.​ജെ. ജോ​മി, എഇഒ ​പി. അം​ബി​ക , പ്രധാനാധ്യാപിക ഷൈ​നി​മോ​ൾ തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു.

100 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്ന പ​ഴ​യ സ്കൂ​ൾ കെ​ട്ടി​ടം പൊ​ളി​ച്ചുമാ​റ്റി​യാ​ണ് ര​ണ്ട് നി​ല​ക​ളി​ലാ​യി മൂ​ന്ന് ക്ലാ​സ് റൂം, ​ഓ​ഫീ​സ്, ടോയ്‌ല​റ്റ് ബ്ലോ​ക്ക്, കി​ച്ച​ൺ എ​ന്നി​വ അ​ട​ങ്ങു​ന്ന പു​തി​യ സ്കൂ​ൾ കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളാ​യ് തു​രു​ത്ത് റോ​ട്ട​റി ഗ്രാ​മ​ദ​ളം ലൈ​ബ്ര​റി​യി​ലും, വീ​ര​ഭ​ദ്ര​കാ​ളി ക്ഷേ​ത്ര കെ​ട്ടി​ട​ത്തി​ലു​മാ​യാ​ണ് സ്കൂ​ൾ പ്ര​വ​ർ​ത്തി​ച്ചു പോ​ന്ന​ത്. സ്കൂ​ളി​ന് മു​ക​ളി​ൽ ഒ​രു നി​ല കൂ​ടി (മൂ​ന്നാ​മ​ത്) പ​ണി​യു​ന്ന​തി​നു​ള്ള ഫ​ണ്ട് കൂ​ടി അ​നു​വ​ദി​ച്ച​താ​യി എംഎ​ൽഎ ​അ​റി​യി​ച്ചു.