നെ​ടു​ന്പാ​ശേ​രിയിൽ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മി​ക്കും
Thursday, March 30, 2023 12:39 AM IST
നെ​ടു​മ്പാ​ശേ​രി : ദേ​ശീ​യ പാ​ത​യേ​യും എം ​സി റോ​ഡി​നേ​യും യോ​ജി​പ്പി​ക്കു​ന്ന കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ക​വാ​ട​ത്തി​ൽ കൂ​ടി​യു​ള്ള ക​രി​യാ​ട് - മ​റ്റൂ​ർ റോ​ഡി​ന്‍റെ തു​ട​ക്ക​ത്തി​ലു​ള്ള ക​വ​ല​യി​ൽ നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്ത് അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ പു​തി​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മി​ക്കും. ക​രി​യാ​ട് ക​വ​ല​യി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ സ്വ​ന്തം സ്ഥ​ല​ത്ത് ഇ​തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി 2023 - 2024 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ഡ്ജ​റ്റി​ൽ നാ​ല് കോ​ടി രൂ​പ വ​ക​യി​രു​ത്തി​ട്ടു​ണ്ട്. ഒ​രു വ​ർ​ഷ​ത്തി​ന​കം ഇ​തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പി.​വി. കു​ഞ്ഞ് അ​റി​യി​ച്ചു. 35. 96കോ​ടി രൂ​പ വ​ര​വും 33 . 04 കോ​ടി ചെ​ല​വും 2. 92 കോ​ടി രൂ​പ നീ​ക്കി​യി​രി​പ്പു​മു​ള്ള ബ​ജ​റ്റാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ നാ​രാ​യ​ണ​പി​ള്ള അ​വ​ത​രി​പ്പി​ച്ച​ത്.

പ​ശ്ചാ​ത്ത​ല മേ​ഖ​ല​യ്ക്കാ​ണ് ബ​ഡ്ജ​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക വ​ക​യി​രി​ത്തി​ട്ടു​ള്ള​ത്. 9 .87 കോ​ടി രൂ​പ​യാ​ണ് ഈ ​മേ​ഖ​ല​യി​ലെ ചെ​ല​വു​ക​ൾ​ക്കാ​യി ക​ണ​ക്കാ​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ദാ​രി​ദ്ര്യ ല​ഘു​ക​ര​ണ​ത്തി​ന് 6 .28 കോ​ടി രൂ​പ​യും സാ​മൂ​ഹ്യ​ക്ഷേ​മ​ത്തി​ന് 1. 47 കോ​ടി രൂ​പ​യും ക്ഷീ​ര വി​ക​സ​നം-​മൃ​ഗ​സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്ക് 1 .79 കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി. ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തോ​ടൊ​പ്പം ത​ന്നെ ച​ർ​ച്ച ന​ട​ത്തി പാ​സാ​ക്കി.