ആ​ലു​വയിൽനിന്ന് തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്കും പ​റ​വൂ​രിലേക്കും രാ​ത്രി​യി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ
Thursday, March 30, 2023 12:37 AM IST
ക​ള​മ​ശേ​രി: ആ​ലു​വ-​പ​റ​വൂ​ർ റൂ​ട്ടി​ലെ​യും, ആ​ലു​വ-​കാ​ക്ക​നാ​ട്-​തൃ​പ്പൂ​ണി​ത്ത​റ റൂ​ട്ടി​ലെ​യും രാ​ത്രി​കാ​ല ഗ​താ​ഗ​ത പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് രാ​ത്രി​കാ​ല​ത്ത് ബ​സു​ക​ളി​ല്ലാ​ത്ത​ത് ഒ​ട്ടേ​റെ സാ​ധാ​ര​ണ​ക്കാ​രെ വ​ല​ച്ചി​രു​ന്നു.

വ്യ​വ​സാ​യ​മ​ന്ത്രി പി. ​രാ​ജീ​വും ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്. ആ​ലു​വ-​പ​റ​വൂ​ർ റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി അ​ധി​ക​മാ​യി നാ​ലു ബ​സു​ക​ൾ അ​നു​വ​ദി​ച്ചു. സ​മ​യം 7.45 പി​എം ,ഒ​ന്പ​ത് പി​എം ,9.30 പി​എം ,10.20 പി​എം. ഇ​തോ​ടൊ​പ്പം ആ​ലു​വ-​ക​ള​മ​ശേ​രി- കാ​ക്ക​നാ​ട് വ​ഴി തൃ​പ്പൂ​ണി​ത്ത​റ​യി​ലേ​ക്കും ര​ണ്ടു ബ​സു​ക​ൾ അ​നു​വ​ദി​ച്ചു . ‌സ​മ​യം 7.40 പി​എം , 8.10 പി​എം. ‌ മു​ൻ​പ് ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി തീ​രു​മാ​നി​ച്ചി​രു​ന്ന ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച​താ​യി ഗ​താ​ഗ​ത മ​ന്ത്രി അ​റി​യി​ച്ചു.
ഹ​രി​പ്പാ​ടു​നി​ന്ന് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കാ​ണ് ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്.
മേ​യ് മാ​സ​ത്തി​ൽ അ​ഞ്ച് ബ​സു​ക​ൾ അ​ധി​ക​മാ​യി മ​ണ്ഡ​ല​ത്തി​ലെ ഗ​താ​ഗ​താ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​നു​വ​ദി​ക്കും. ഇ​ത് ഉ​പ​യോ​ഗി​ച്ച് പു​തി​യ റൂ​ട്ടു​ക​ൾ ആ​രം​ഭി​ക്കും കൂ​ടാ​തെ ക​ള​മ​ശേ​രി സി​റ്റി സ​ർ​ക്കു​ല​ർ സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നും ഗ​താ​ഗ​ത മ​ന്ത്രി അ​റി​യി​ച്ചു​ണ്ട്.