വൈക്കം സത്യഗ്രഹ ശതാബ്ദി ! ഛായാചിത്ര ജാഥ തുടങ്ങി
Thursday, March 30, 2023 12:37 AM IST
ആ​ലു​വ: ന​വോ​ഥാന കേ​ര​ള​ത്തി​ന് അ​ടി​ത്ത​റ പാ​കി​യ വൈ​ക്കം സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് പൂ​ര്‍​ണ​മാ​യി കോ​ണ്‍​ഗ്ര​സാ​ണെ​ന്നും പ​ക​രം ഇ​തി​ന്‍റെ പി​തൃ​ത്വം അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ ച​രി​ത്ര​ത്തോ​ട് നീ​തി​പു​ല​ര്‍​ത്തു​ന്ന​ി​ല്ലെ​ന്നും യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സൻ പ​റ​ഞ്ഞു.

കെ​പി​സി​സി ന​ട​ത്തു​ന്ന വൈ​ക്കം സ​ത്യാ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് വൈ​ക്ക​ത്ത് നടക്കുന്ന മ​ഹാ​സ​മ്മേ​ള​ന പ​ന്ത​ലി​ലേ​ക്ക് മ​ഹാ​ത്മ​ജി ഛായാ​ചി​ത്ര​വു​മാ​യി പോ​കു​ന്ന വാ​ഹ​ന ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ ജാ​ഥാ ക്യാ​പ്റ്റ​ൻ എ​ന്ന നി​ല​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഹ​സ​ൻ.

യു​സി കോ​ള​ജി​ൽ ഗാ​ന്ധി ന​ട്ട മാ​വി​ൻ ചു​വ​ട്ടി​ൽ ഛായാ​ചി​ത്രം കൈ​മാ​റി ബെ​ന്നി ബ​ഹ​നാ​ൻ എം​പി ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു ​സി കോ​ള​ജ് ജം​ഗ്ഷ​നി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ, മു​ൻ എം​പി കെ.​പി. ധ​ന​പാ​ല​ൻ , വി.​ജെ. പൗ​ല​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ വേ​ദി​യി​ലെ​ത്തി ആ​ശം​സ​യ​റി​യി​ച്ചു.

ആ​ലു​വ അ​ദ്വൈ​താ​ശ്ര​മ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ സ​ന്നി​ധി​യി​ലും ടൗ​ൺ​ഹാ​ളി​ന് മു​മ്പി​ലെ മ​ഹാ​ത്മ​ഗാ​ന്ധി പ്ര​തി​മ​യി​ലും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ആ​ലു​വ റെ​യി​ൽ​വേ മൈ​താ​നി​യി​ലും ക​ള​മ​ശേ​രി, പാ​ലാ​രി​വ​ട്ടം, എ​റ​ണാ​കു​ളം , തൃ​പ്പൂ​ണി​ത്ത​റ, പു​ത്ത​ൻ​കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലും ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ല​ഭി​ച്ചു.