ക​മ്മീ​ഷ​ണ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട​യ​ച്ചു
Thursday, March 30, 2023 12:33 AM IST
ഇ​ല​ക്‌ട്രിക് വാ​ഹ​ന​ങ്ങ​ളി​ലെ നി​യ​മ​വ​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി എ​റ​ണാ​കു​ളം ആ​ര്‍​ടി​ഒ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യി ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. റി​പ്പോ​ര്‍​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് വ്യാ​പ​ക പ​രി​ശോ​ധ​ന​യും വി​ല്പ​ന സം​ബ​ന്ധി​ച്ച് ക​ര്‍​ശ​ന നി​യ​മ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യേ​ക്കും. ലൈ​സ​ന്‍​സും ര​ജി​സ്‌​ട്രേ​ഷ​നും ആ​വ​ശ്യ​മി​ല്ലെ​ന്ന പ​ര​സ്യ​ത്തി​ന് പി​ന്നാ​ലെ സ്ത്രീ​ക​ള​ട​ക്കം നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​ല​ക്‌ട്രിക് വാ​ഹ​നം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു വി​ളി​ച്ചേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.