കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഓ​വ​ര്‍​സി​യ​ര്‍ വിജിലൻസ് പി​ടി​യി​ല്‍
Thursday, March 30, 2023 12:33 AM IST
മൂ​വാ​റ്റു​പു​ഴ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പ​ഞ്ചാ​യ​ത്ത് ഓ​വ​ര്‍​സി​യ​ര്‍ വി​ജി​ല​ന്‍​സ് പി​ടി​യി​ല്‍. പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് ഓ​വ​ര്‍​സി​യ​ര്‍ പി.​ടി സൂ​ര​ജി​നെ​യാ​ണ് വി​ജി​ല​ന്‍​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം . പാ​യി​പ്ര സ്വ​ദേ​ശി​യി​ല്‍ നി​ന്ന് ബി​ല്‍​ഡിം​ഗ് പെ​ര്‍​മി​റ്റി​നാ​യി 5000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ നി​ന്ന് സൂ​ര​ജ് വി​ജി​ല​ന്‍​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​തി​നു മു​ന്‍​പും ഇ​യാ​ൾ ഇ​തേ ആ​ളി​ല്‍ നി​ന്ന് ര​ണ്ടു​ത​വ​ണ കൈ​ക്കൂ​ലി വാ​ങ്ങി​യി​രു​ന്നു.

വി​ജി​ല​ന്‍​സ് എ​സ്,പി ​മ​ഹേ​ന്ദ്ര​നാ​ഥി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​റ​ണാ​കു​ളം ഡി​വൈ​എ​സ്പി ബാ​ബു​ക്കു​ട്ട​ന്‍ നേ​തൃ​ത്വ​ത്തി​ല്‍ സി​ഐ മാ​രാ​യ മ​നു, സാ​ജു ജോ​ർ​ജ്, എ​സ്ഐ മാ​രാ​യ ഹ​രീ​ഷ് കു​മാ​ര്‍, സാ​ജു ജോ​ര്‍​ജ്, അ​സി. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ജ​യ​പ്ര​കാ​ശ്, ഷി​ബു, ഉ​മേ​ശ്വ​ര​ന്‍, പ്ര​വീ​ണ്‍, ജോ​സ​ഫ്, സി​പി​ഒ​മാ​രാ​യ മ​നോ​ജ്, ജ​യ​ദേ​വ​ന്‍, ബി​ജു​മോ​ന്‍, പ്ര​ജി​ത്ത്, ര​തീ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.