നെ​ടു​ന്പാ​ശേ​രി​യി​ൽ 48 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി
Thursday, March 30, 2023 12:32 AM IST
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​തി​യ ത​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച 48 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി. യാ​ത്ര​ക്കാ​ര​ന്‍റെ വാ​യ്ക്കു​ള്ളി​ലും ജ്യൂ​സ് ബോ​ട്ട​ലി​ലു​മാ​യി ഒ​ളി​പ്പി​ച്ചു കൊ​ണ്ടു​വ​ന്ന​ത​ട​ക്കം 950 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ഈ ​രീ​തി​യി​ലു​ള്ള സ്വ​ർ​ണ​ക്ക​ട​ത്ത് ആ​ദ്യ​മാ​യി​ട്ടാ​ണ് ക​സ്റ്റം​സ് ക​ണ്ടെ​ത്തു​ന്ന​ത്. ഒ​രു സ്ത്രീ ​ഉ​ൾ​പ്പ​ടെ മൂ​ന്നു യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ദു​ബാ​യി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ള്ള, അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​രി​ൽ നി​ന്നാ​ണ് 250 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രും ജ്യൂ​സ് ബോ​ട്ടി​ലി​ലും വാ​യ്ക്കു​ള്ളി​ലും ഒ​ളി​പ്പി​ച്ചാ​ണ് സ്വ​ർ​ണം ക​ട​ത്തു​വാ​ൻ ശ്ര​മി​ച്ച​ത്.

കു​വൈ​റ്റി​ൽ​നി​ന്ന് എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ലെ​ത്തി​യ കൊ​ല്ലം സ്വ​ദേ​ശി​നി സു​റു​മി​യി​ൽ​നി​ന്നാ​ണ് 700 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ചെ​യി​നു​ക​ളാ​യും അ​ര​ഞ്ഞാ​ണ​ങ്ങ​ളു​മാ​യി​ട്ടാ​ണ് സ്വ​ർ​ണം കൊ​ണ്ടു​വ​ന്ന​ത്. ഇ​ത് വ​സ്ത്ര​ത്തി​നു​ള്ളി​ൽ ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രെ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ ക​സ്റ്റ​ഡി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.