ആ​ലു​വ മെ​ട്രോ​യി​ൽ ത​ണു​ത്ത പ്ര​തി​ക​ര​ണം
Wednesday, March 29, 2023 12:36 AM IST
ആ​ലു​വ: കു​റ​ഞ്ഞ വാ​ട​ക​യ്ക്ക് സൈ​ക്കി​ൾ സ​വാ​രി ചെ​യ്യാ​മെ​ന്ന കൊ​ച്ചി മെ​ട്രോ​യു​ടെ പ​ദ്ധ​തി​ക്ക് ആ​ലു​വ​യി​ൽ ത​ണു​ത്ത പ്ര​തി​ക​ര​ണം. ഇ​തോ​ടെ ര​ണ്ട് വ​ർ​ഷം തി​ക​യും മു​മ്പേ സൈ​ക്കി​ൾ റാ​മ്പ് എ​ടു​ത്തു മാ​റ്റി അ​തേ സ്ഥ​ലം ടീ ​സ്റ്റാ​ളി​നു വാ​ട​ക​യ്ക്ക് ന​ൽ​കി. ര​ണ്ടു രൂ​പ​യ്ക്ക് ഇ​നി ഒ​രു മ​ണി​ക്കൂ​ർ ന​ഗ​ര​ത്തി​ൽ സൈ​ക്കി​ളി​ൽ ചു​റ്റി​യ​ടി​ക്കാം എ​ന്ന പ​ദ്ധ​തി​യാ​ണ് നി​ർ​ത്തി​യ​ത്.
ആ​ലു​വ മെ​ട്രോ സ്റ്റേ​ഷ​നോ​ടു ചേ​ർ​ന്നു​ള്ള പി​ല്ല​ർ ന​മ്പ​ർ 10 നോ​ട് ചേ​ർ​ന്നാ​ണ് 12 സൈ​ക്കി​ളു​ക​ൾ ല​ഭ്യ​മാ​ക്കി​യി​രു​ന്ന​ത്. മൈ ​ബൈ​ക്ക് എ​ന്ന ആ​പ്പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്താ​ണ് ഈ ​സം​വി​ധാ​നം ഒ​രു​ക്കി​യി​രു​ന്ന​ത്. ആ​പ്പ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലാ​തി​രു​ന്ന​തും യാ​ത്ര​ക്കാ​രെ പ​ദ്ധ​തി​യി​ൽ​നി​ന്ന് അ​ക​റ്റി.
ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന ഭാ​ഗ​മാ​യാ​ണ് കെ​എം​ആ​ർ​എ​ൽ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ൾ പാ​ട്ട​ത്തി​ന് ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്. ഒ​രേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ൽ ഒ​രേ ഇ​ന​ത്തി​ലു​ള്ള ക​ച്ച​വ​ട​ത്തി​ന് അ​നു​മ​തി ന​ൽ​കി​ല്ലെ​ന്ന വ്യ​വ​സ്ഥ​യി​ൽ കെ​എം​ആ​ർ​എ​ൽ മാ​റ്റം വ​രു​ത്തി​യാ​ണ് കി​യോ​സ്ക് വാ​ട​ക​യ്ക്ക് ന​ൽ​കു​ന്ന​ത്.