കൊ​ച്ചി സ​ർ​വ​ക​ലാ​ശാ​ല ചു​റ്റു​മ​തി​ൽ നി​ർ​മാ​ണം; മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി
Wednesday, March 29, 2023 12:35 AM IST
ക​ള​മ​ശേ​രി: സ​ർ​വ​ക​ലാ​ശാ​ല ചു​റ്റു​മ​തി​ൽ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി സ​ർ​വ​ക​ലാ​ശാ​ല, ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ​യും പ്ര​ദേ​ശ​ത്തെ പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ​യും യോ​ഗം മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്നു. ജി​ല്ല ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് അ​ധ്യ​ക്ഷ​നാ​യി.
സ​ർ​വ​ക​ലാ​ശാ​ല വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​മ്പ​സി​ൽ ന​ട​ത്തു​ന്ന പ​രി​ഷ്കാ​ര​ങ്ങ​ൾ ര​ജി​സ്ട്രാ​ർ വി. ​മീ​ര വി​ശ​ദീ​ക​രി​ച്ചു. കാ​മ്പ​സ് ചു​റ്റു​മ​തി​ൽ കെ​ട്ടി സം​ര​ക്ഷി​ക്കേ​ണ്ട​ത് സ​ർ​വ​ക​ലാ​ശാ​ല നാ​ക് റാ​ങ്കിം​ഗ്, മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം ത​ട​യ​ൽ, വി​ദ്യാ​ർ​ഥി​ക​ളി​ലെ റാ​ഗിം​ഗ് ത​ട​യ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​ണെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
യൂ​ണി​വേ​ഴ്സി​റ്റി കോ​ള​നി പ്ര​ദേ​ശ​ത്തേ​ക്ക് നി​ല​വി​ൽ കാ​മ്പ​സി​ന​ക​ത്തു​കൂ​ടി​യു​ള്ള റോ​ഡ് അ​ട​ച്ചു​പൂ​ട്ടു​ന്ന പ​ക്ഷം സു​ഗ​മ​മാ​യ സ​ഞ്ചാ​ര​ത്തി​നും ഭാ​ര​വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നു​മാ​യി റിം​ഗ് റോ​ഡ് നി​ർ​മി​ക്കു​ന്ന​തു​ൾ​പ്പെ​ടെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചു.
തു​ട​ർ​ന്ന് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ചെ​യ്ത് ആ​വ​ശ്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന് ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി​യം​ഗം ജ​മാ​ൽ മ​ണ​ക്കാ​ട​ൻ, സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗം വി.​എ. സ​ക്കീ​ർ ഹു​സൈ​ൻ, കോ​ൺ​ഗ്ര​സ് ക​ള​മ​ശേ​രി ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. ബ​ഷീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.