എ​ൽ​എ​ഫ് വി​ഷ​ൻ സെ​ന്‍റ​ർ പൂ​വ​ത്തു​ശേ​രി​യി​ൽ
Wednesday, March 29, 2023 12:35 AM IST
അ​ങ്ക​മാ​ലി: ആ​ധു​നി​ക നേ​ത്ര​ചി​കി​ത്സ ഉ​ൾ​ഗ്രാ​മ​ങ്ങ​ളി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് എ​ളു​പ്പം ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​വ​ത്തു​ശേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹോ​സ്പി​റ്റ​ലി​ൽ എ​ൽ​എ​ഫ് വി​ഷ​ൻ സെ​ന്‍റ​ർ തു​ട​ങ്ങി.
സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ സി​ബി​എം ജ​ർ​മ​നി​യു​ടെ​യും സ്റ്റാ​ൻ​ഡേ​ർ​ഡ് ചാ​ർ​ട്ടേ​ർ​ഡ് ബാ​ങ്കി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സെ​ന്‍റ​ർ ആ​രം​ഭി​ച്ച​ത്.
പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​വി.​ജ​യ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തി​നെ സ​മ്പൂ​ർ​ണ തി​മി​ര വി​മു​ക്ത​മാ​ക്കാ​നു​ള്ള ‘നാ​ട്ടു വെ​ളി​ച്ചം’ പ​ദ്ധ​തി​യും ച​ട​ങ്ങി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
അ​ന്ന​മ​ന​ട പ​ഞ്ചാ​യ​ത്തി​നെ സൗ​ജ​ന്യ തി​മി​ര വി​മു​ക്ത​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ​യും സൗ​ജ​ന്യ ക​ണ്ണ​ട വി​ത​ര​ണ​ത്തി​ന്‍റെ​യും ഉ​ദ്‌​ഘാ​ട​നം അ​ന്ന​മ​ന​ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി വി​നോ​ദ് നി​ർ​വ​ഹി​ച്ചു.
ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​ജോ​യ് അ​യി​നി​യാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി.​ഡ​യ​റ​ക്ട​ർ ഫാ.​വ​ർ​ഗീ​സ് പാ​ലാ​ട്ടി, സി​സ്റ്റ​ർ മി​റി​യം, സി​സ്റ്റ​ർ എ​ൽ​സി,ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ഞ്ഞി​ക്കാ​ര​ൻ, ഡെ​യ്സി ടോ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.