പ​റ​വൂ​ർ ന​ഗ​ര​സ​ഭാ ബ​ജ​റ്റ് : കൗ​ൺ​സി​ൽ ബ​ഹി​ഷ്ക​രി​ച്ച് എ​ൽ​ഡി​എ​ഫ്
Wednesday, March 29, 2023 12:35 AM IST
പ​റ​വൂ​ർ: വി​ക​സ​ന കാ​ഴ്ച​പ്പാ​ടി​ല്ലാ​ത്ത​തും ജ​ന​വി​രു​ദ്ധ​വു​മാ​യ ബ​ജ​റ്റാ​ണ് ന​ഗ​ര​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബ​ജ​റ്റ് ച​ർ​ച്ച​ക്കി​ടെ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ കൗ​ൺ​സി​ൽ യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു. ബ​ജ​റ്റി​ൽ അ​വ​ത​രി​പ്പി​ച്ച ക​ണ​ക്കി​ൽ അ​പാ​ക​ത​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ്വ​ത​ന്ത്ര അം​ഗം ജോ​ബി പ​ഞ്ഞി​ക്കാ​ര​നും രം​ഗ​ത്തു​വ​ന്നു.
2022-23 വ​ർ​ഷ​ത്തെ പു​തു​ക്കി​യ ബ​ജ​റ്റി​ൽ മു​ന്നി​രി​പ്പാ​യി 50,86,895 രൂ​പ​യും വ​ര​വി​ന​ത്തി​ൽ 33,03,44,995 രൂ​പ​യു​മാ​ണ് കാ​ണി​ച്ചി​ട്ടു​ള്ള​ത്. ഇ​തു​പ്ര​കാ​രം ആ​കെ വ​ര​വ് 33,54,31,890 രൂ​പ വ​രേ​ണ്ട​തി​ന് പ​ക​രം 35,54, 31,890 രൂ​പ എ​ന്നാ​ണ് അ​ച്ച​ടി​ച്ച് വ​ന്ന​ത്. ത​ൻ​വ​ർ​ഷം 35,08, 26, 944 രൂ​പ ചെ​ല​വ് ക​ഴി​ഞ്ഞാ​ൽ 1,53,95,054 രൂ​പ കു​റ​വ് കാ​ണേ​ണ്ട​തി​ന് പ​ക​രം 46,04,946 രൂ​പ നീ​ക്കി​യി​രു​പ്പാ​യാ​ണ് ബ​ജ​റ്റി​ൽ വ​ന്നി​ട്ടു​ള്ള​ത്. ഇ​തേ തു​ക​യാ​ണ് 2023-24 വ​ർ​ഷ​ത്തി​ൽ മു​ന്നി​രി​പ്പാ​യി കാ​ണി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നാ​ൽ 2023-24ൽ ​പ്ര​തീ​ക്ഷി​ക്കു​ന്ന ആ​കെ വ​ര​വി​ലും ചെ​ല​വ് ക​ഴി​ഞ്ഞു​ള്ള നീ​ക്കി​യി​രു​പ്പ് തു​ക​യി​ലും വ​ലി​യ വ്യ​ത്യാ​സ​മു​ണ്ടാ​കും.
ഫ​ല​ത്തി​ൽ ബ​ജ​റ്റി​ലെ ക​ണ​ക്കു​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ധ​ന​കാ​ര്യ സ്ഥി​രം​സ​മി​തി​യു​ടെ പ​രി​ഗ​ണ​ന​യ്‌​ക്ക് ക​ണ​ക്കു​ക​ൾ വീ​ണ്ടും അ​യ​ച്ച് ക്ര​മ​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ടി.​വി. നി​ധി​നും ജോ​ബി പ​ഞ്ഞി​ക്കാ​ര​നും ആ​വ​ശ്യ​പ്പെ​ട്ടു. അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു. പി​ശ​കു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ എം.​ജെ. രാ​ജു, പ​ക്ഷേ തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ​ക്ക് ത​യാ​റാ​കാ​ത്ത​ത് ത​ർ​ക്ക​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചു.
എ​ന്നാ​ൽ കൃ​ഷി, ശു​ദ്ധ​ജ​ലം, പാ​ർ​പ്പി​ടം, വ​ഴി​വി​ള​ക്കു​ക​ൾ, താ​ലൂ​ക്ക് ആ​ശു​പ​ത്രി, ആ​യു​ർ​വേ​ദ - ഹോ​മി​യോ ആ​ശു​പ​ത്രി​ക​ൾ, മാ​ലി​ന്യ​ശേ​ഖ​ര​ണം, മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം എ​ന്നി​ങ്ങ​നെ ന​ഗ​ര​വി​ക​സ​ന​ത്തി​ന് ഉ​ത​കു​ന്ന ഒ​ട്ട​ന​വ​ധി കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച ബ​ജ​റ്റാ​ണി​തെ​ന്ന് ഭ​ര​ണ​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ച​ർ​ച്ച​യി​ൽ പ​റ​ഞ്ഞു. ബി​ജെ​പി​യു​ടെ മൂ​ന്ന് അം​ഗ​ങ്ങ​ളും സ്വ​ത​ന്ത്ര അം​ഗം ജോ​ബി പ​ഞ്ഞി​ക്കാ​ര​നും എ​തി​ർ​ത്തെ​ങ്കി​ലും കൗ​ൺ​സി​ലി​ലെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ബ​ജ​റ്റ് പാ​സാ​ക്കി.