റി​സ​ര്‍​വ് ബാ​ങ്ക് മാ​ര്‍​ച്ചി​ന് നേ​രെ ലാ​ത്തി​ച്ചാ​ര്‍​ജും ജ​ല​പീ​ര​ങ്കി​യും
Wednesday, March 29, 2023 12:33 AM IST
കൊ​ച്ചി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ​തി​നെ​തി​രെ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി റി​സ​ര്‍​വ് ബാ​ങ്കി​ലേ​ക്ക് നടത്തിയ മാ​ര്‍​ച്ചി​ന് നേ​രെ പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജും ജ​ല​പീ​ര​ങ്കി പ്ര​യോ​ഗവും. അ​ഞ്ച് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ലാ​ത്തി​ചാ​ര്‍​ജി​ല്‍ പ​രി​ക്കേ​റ്റു. മാ​ര്‍​ച്ച്, ബാ​രി​ക്കേ​ഡ് വ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​തി​നെ ത​ടു​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന് ധ​ര്‍​ണ ന​ട​ത്തി.​ തു​ട​ര്‍​ന്നാ​യിരുന്നു ജ​ല​പീ​ര​ങ്കി പ്രയോഗവും ലാ​ത്തി ചാ​ര്‍​ജും.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ന്‍​ടി​യു​സി ദേ​ശീ​യ ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ കെ.​കെ.​ഇ​ബ്രാ​ഹിം​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​സി​സി സെ​ക്ര​ട്ട​റി ശ്രീ​നി​വാ​സ​ന്‍ കൃ​ഷ്ണ​ന്‍, ഡോ.​ദി​ലീ​പ് കു​മാ​ര്‍, ടി.​കെ.​ര​മേ​ശ​ന്‍, സാ​ജു തോ​മ​സ്, ഏ​ലി​യാ​സ് കാ​രി​പ്ര, ച​ന്ദ്ര​ലേ​ഖ ശ​ശി​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജീ​മോ​ന്‍ ക​യ്യാ​ല, പി.​പി.​അ​വ​റാ​ച്ച​ന്‍, അ​ഡ്വ.​എ​ന്‍.​പി.​അ​മ്മു, സൈ​മ​ണ്‍​ ഇ​ട​പ്പ​ള്ളി, സ്ലീ​ബാ​ സാ​മു​വ​ല്‍, ബാ​ബു​സാ​നി തുടങ്ങിയവർ മാ​ര്‍​ച്ചി​ന് നേ​തൃ​ത്വം ന​ല്‍​കി.